അമേരിക്കയില്‍ വരാനിരിക്കുന്നത് വന്‍ ചുഴലിക്കാറ്റുകളെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മാസം മുതല്‍ തന്നെ ലാ നിനാക്ക് അനുയോജ്യമായ സാഹചര്യങ്ങളാണ് പസഫിക് സമുദ്രത്തിലുള്ളതെന്ന് അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍. ലാ നിനായെ തുടര്‍ന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ അമേരിക്കയില്‍ ആരംഭിക്കാന്‍ പോവുകയാണെന്നാണ് എന്‍ഒഎഎ നല്‍കുന്ന മുന്നറിയിപ്പ്. ഇതോടെ അമേരിക്കയുടെ കാലാവസ്ഥാ പേടിസ്വപ്‌നമായ ചുഴലിക്കാറ്റുകള്‍ ഇക്കുറി കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലാ നിനാക്ക് അനുയോജ്യമായ രീതിയില്‍ പസിഫിക്ക് സമുദ്രത്തിലെ ഉപരിതല ഊഷ്മാവ് 26.6 ഡിഗ്രി ഫാരന്‍ഹീറ്റായി മാറിയിരുന്നു. […]Read More
Tags :world
പുതിയ വാർത്തകൾ
രാജ്യന്തരം
വഴിയില്‍ കിടന്നു കിട്ടിയത് 60 ലക്ഷത്തിന്റെ സ്വര്‍ണവും പണവും അടങ്ങിയ ബാഗ്; പൊലീസില്‍
ദുബായ്: വഴിയില്‍ കിടന്നു കിട്ടിയത് 60 ലക്ഷത്തിന്റെ സ്വര്‍ണവും പണവും അടങ്ങിയ ബാഗ് പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ യുവാവിനെ അഭിനന്ദിച്ച് യുഎഇ . 14,000 യുഎസ് ഡോളറും (10,28,671 ഇന്ത്യൻ രൂപ) സ്വർണവും അടങ്ങിയ ബാഗ് തിരികെ നൽകിയ യുഎഇയിലെ ഇന്ത്യക്കാരന് പൊലീസിന്റെ ബഹുമതി. ദുബായിൽ താമസിക്കുന്ന റിതേഷ് ജെയിംസ് ഗുപ്തയ്ക്കാണ് ദുബായ് പൊലീസിന്റെ അഭിനന്ദനം ലഭിച്ചത്. ഇദ്ദേഹത്തിന്റെ സത്യസന്ധതയെ ദുബായ് പൊലീസ് പ്രശംസിക്കുകയും അഭിനന്ദന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തുവെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ഇയാൾ […]Read More
കേരളം
പുതിയ വാർത്തകൾ
തൊഴിലുറപ്പ് ജോലിക്കിടെ കുഴിയെടുത്തപ്പോള്‍ കിട്ടിയത് മണ്‍കുടം; നിറയെ വെള്ളി, വെങ്കല നാണയങ്ങള്‍
ലഖ്‌നൗ: തൊഴിലുറപ്പ് പണിക്കിടെ കുഴിയെടുത്തപ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിച്ച മണ്‍കുടത്തില്‍ കണ്ടെത്തിയത് 19ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വെള്ളി, വെങ്കലനാണയങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് നാണയങ്ങള്‍ ലഭിച്ചത്. 1862 കാലത്ത് ഉപയോഗിച്ച നാണയങ്ങളാണ് ഇവ. 17 വെള്ളിനാണയങ്ങളും 287 വെങ്കലനാണയങ്ങളുമാണുള്ളത്. ഇവ സഫിപൂര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതായി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. മണ്‍കുടം കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ അതിന് മേല്‍ ചാടി വീഴുകയും അതിനകത്തെ നാണയങ്ങളെ ചൊല്ലി തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ചിലര്‍ നാണയങ്ങളുമായി […]Read More