Tags :viral video

ഗാലറി ദേശീയം പുതിയ വാർത്തകൾ വീഡിയോസ്

കുതിച്ചു പാഞ്ഞ കാര്‍ തലകീഴായി കരണം മറിഞ്ഞു, കാറിലുണ്ടായിരുന്ന രണ്ടുപേര്‍ തെറിച്ച് റോഡിലേക്ക്;

ചെന്നൈ : റോഡപകടങ്ങളില്‍ ഒരു പ്രധാന വില്ലന്‍ മദ്യമാണ്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കുതിച്ചുപാഞ്ഞുണ്ടാകുന്ന അപകടം നിരവധിയാണ്. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അമിതവേഗത്തില്‍ കുതിച്ച കാര്‍ നിയന്ത്രണം വിട്ട് തലകുത്തനെ മറിയുകയും, കാറിന്റെ പിന്നിലിരുന്ന രണ്ടുപേര്‍ തെറിച്ച് റോഡിൽ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറുപേരാണ് കാറിലുണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്ത് കെട്ടിയിട്ടിരുന്ന പട്ടി, അപകടത്തിന് തൊട്ടുമുമ്പ് കുരച്ചുകൊണ്ട് കുതറി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തില്‍ നിന്നും തെറിച്ചു വീണവര്‍ നിസ്സാര […]Read More

ഗാലറി ദേശീയം പുതിയ വാർത്തകൾ വീഡിയോസ്

കൂട്ടിലേക്ക് ഇ‍ഴഞ്ഞെത്തിയ പെരുമ്പാമ്പിന് സ്വന്തം പ്രാണന്‍ നല്‍കി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ പക്ഷി;

സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ എന്ത് ത്യാഗം ചെയ്തും രക്ഷിച്ച ഒരുപാട് മാതാപിതാക്കളുടെ അനുഭവകഥകള്‍ നമുക്ക് മുന്നിലുണ്ട്. അവയെല്ലാം നമ്മുടെ കണ്ണുകളെ നയിച്ചാണ് കടന്ന് പോകാറുള്ളതും. മനുഷ്യരോ മൃഗങ്ങളോ പക്ഷികളോ ആകട്ടെ തന്‍ കുഞ്ഞ് ഏതൊരു അമ്മയ്ക്കും പ്രാണനേക്കാള്‍ പ്രിയപ്പെട്ടതായിരിക്കും. ഒരുപക്ഷെ മനുഷ്യരെക്കാള്‍ കരുതലുള്ളവരാണ് ജീവികളും. അത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കാറുണ്ട്. ഇപ്പോ‍ഴിതാ സ്വന്തം ജീവന്‍ ത്യാഗം ചെയ്ത് തന്‍റെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഒരു അമ്മപക്ഷിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പര കാഴ്ചയാകുന്നത്. തന്‍റെ കൂട്ടിലേക്ക് […]Read More

ഗാലറി വീഡിയോസ് സിനിമ

ഇന്ദുചൂഢന്റെ ജീപ്പിൽ നിന്ന് തെറിച്ചുപോയ പച്ചക്കറിക്ക് സംഭവിച്ചത്, വൈറലായി നരസിംഹത്തിന്റെ ‘ക്ലൈമാക്സ്’; വിഡിയോ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയാണ് നരസിംഹം. ചിത്രത്തിലെ ഡയലോ​ഗുകളും ഫൈറ്റുമെല്ലാം ഇന്നും സിനിമപ്രേമികളെ ആവേശം കൊള്ളിക്കാറുണ്ട്. ചിത്രത്തിന്റെ അവസാന രം​ഗത്തിലെ പച്ചക്കറിയുടെ ‘ചാടിപ്പോകൽ’ വരെ ഇപ്പോഴും ചർച്ചയാണ്. എന്തായാലും വർഷങ്ങളായി സിനിമ പ്രേമികളെ ഒന്നടങ്കം വലച്ച ആ രം​ഗത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ചിത്രം അവസാനിക്കുന്നത് അനുരാധയെ വണ്ടിയിൽ കയറ്റി പോകുന്ന ഇന്ദുചൂഢനിലാണ്. അതിനൊപ്പം തന്നെ ആരാധകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാണ് ഇന്ദുചൂടന്റെ ജീപ്പിൽ നിന്ന് തെറിച്ചുപോകുന്ന പച്ചക്കറിയുടെ രം​ഗം. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ […]Read More

കേരളം പുതിയ വാർത്തകൾ പ്രാദേശികം

ആത്മഹത്യയ്ക്ക്‌ ശ്രമിച്ച ട്രാൻസ്ജൻഡർ സജിനയുടെ പേരിൽ പ്രചരിക്കുന്ന വോയ്സ്‌ ക്ലിപ്‌ പുറത്ത്‌

കൊച്ചിയിൽ വഴിയരികിൽ ബിരിയാണി കച്ചവടം നടത്തുന്നതിനിടെ ട്രാന്‍സ്ജന്‍ഡര്‍ സജന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സജനയുടെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച സജനയെ എറണാകുളം മെഡിക്കല്‍ ടെസ്റ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ബിരിയാണി വില്‍പ്പന നടത്താന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അടുത്തിടെ ഫേസ്ബുക്ക് ലൈവില്‍ എത്തിയടോടെയാണ് സജനയുടെ ദുരിതം പുറം ലോകം അറിയുന്നത്. പിന്നീട് നിരവധി പ്രമുഖരാണ് സഹായവുമായി സജനയെ തേടി എത്തിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി തനിക്ക് നേരെ നടക്കുന്ന […]Read More

കേരളം ഗാലറി പുതിയ വാർത്തകൾ പ്രാദേശികം വീഡിയോസ്

ചേട്ടാ നിങ്ങള്‍ സൂപ്പറാണ്..”; ബസ് ഡ്രൈവര്‍ക്ക് കയ്യടിച്ച് ജനം, ശ്രീലക്ഷ്‍മി എന്ന ബസും

നടുറോഡില്‍ തെന്നി വീണ ഒരു ബൈക്ക് യാത്രികന്‍ ഒരു ബസ് ഡ്രൈവറുടെ മനസാനിധ്യം ഒന്നുകൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോതമംഗലത്തിന് സമീപം പോത്താനിക്കാട് കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്‍റെ സിസിടവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീലക്ഷ്‍മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. നനവുള്ള റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികന്‍ പെട്ടെന്ന് തെന്നിവീഴുന്നത് വീഡിയോയില്‍ കാണാം റോഡിൽ ബൈക്ക് തെന്നി വീഴുന്നത് കണ്ട ബസ് […]Read More

ഗാലറി ദേശീയം പുതിയ വാർത്തകൾ വീഡിയോസ്

‘മാതൃത്വത്തിന്റെ വില’, വെളളപ്പൊക്കത്തില്‍ കുഞ്ഞിനെ കടിച്ചുപിടിച്ച് ഓടുന്ന നായ ( വീഡിയോ)

ബംഗളൂരു: കര്‍ണാടകയിലും തെലങ്കാനയിലും വെളളപ്പൊക്ക കെടുതിയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. തെലങ്കാനയിലാണ് വെളളപ്പൊക്കം രൂക്ഷമായി അനുഭവപ്പെട്ടത്.നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ വെളളപ്പൊക്കത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. വിജയപുര ജില്ലയിലെ താരാപൂര്‍ ഗ്രാമം വലിയ തോതിലാണ് വെളളപ്പൊക്ക കെടുതി നേരിട്ടത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിന്റെ അടിയിലായി. ഇവിടെ നിന്നുളള നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കുഞ്ഞിനെ വായില്‍ കടിച്ച്പിടിച്ച് രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെളളപ്പൊക്കം നേരിടുന്ന സ്ഥലത്ത് നിന്ന് […]Read More

ദേശീയം പുതിയ വാർത്തകൾ

ആനക്കറിയില്ലല്ലോ പുറത്തിരിക്കുന്ന കക്ഷി വല്യ പുള്ളിയാണെന്ന്! ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടയില്‍ നിലത്ത് വീണ്

ഭോപ്പാൽ: യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ യോഗ ഗുരുവിന് പരിക്കേറ്റിട്ടില്ല. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ആനയുടെ പുറത്തിരുന്ന് യോ​ഗ ചെയ്യുന്നതിന് ഇടയിൽ ആന അനങ്ങിയതോടെ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. താഴെ വീണതിന് പിന്നാലെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വൈറലായി. Mathura: Baba Ramdev doing yoga atop an elephant, […]Read More

കേരളം പുതിയ വാർത്തകൾ

ഇനി എനിക്ക് മുഖ്യമന്ത്രി അപ്പൂപ്പനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്..എന്റെ ക്ലാസ് കൂടി ഹൈടെക്ക്

‘ഗയ്സ്, ഞാന്‍ ഒരു കിടിലന്‍ വീഡിയോയുമായാണ് നിങ്ങളുടെ മുന്‍പില്‍ വരുന്നത്’ എന്ന ആമുഖത്തോടെയാണ് ശങ്കരന്‍ എന്ന കൊച്ചു മിടുക്കന്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. നിക്കറില്‍ അലക്കിയും, അടുത്തുള്ള പലചരക്കു കടയിലേക്ക് പോയി ട്രാവല്‍ വ്‌ളോാഗ് ചെയ്തും ഈ ഒന്‍പതു വയസുകാരന്‍ ശ്രദ്ധ നേടി. ഇപ്പോഴിതാ, മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ചും ശങ്കരന്‍ വീണ്ടും വൈറലായി. തന്റെ ക്ലാസ് കൂടി ഹൈടെക് ആക്കി നല്‍കുമോയെന്നായിരുന്നു നിധിന്റെ ചോദ്യം. ഹൈടെക് ആക്കുക മാത്രമല്ല മുഴുവന്‍ സ്‌കൂളുകളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ […]Read More

ദേശീയം പുതിയ വാർത്തകൾ

അമ്മായിഅമ്മയെ വലിച്ചിഴച്ച് തെരുവിലേക്ക് ഇറക്കി, നടുറോഡില്‍ ഇട്ട് തല്ലിച്ചതച്ചു; വീഡിയോ വൈറൽ! ഭാഗ്യലക്ഷ്മിയും

ഹൈദരാബാദ്: നടുറോഡിലിട്ട് ഭർതൃ മാതാവിനെ മരുമകളും അവരുടെ അമ്മയും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇതിന്റെ പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് മല്ലേപ്പള്ളി ഹുമയൂൺ നഗർ സ്വദേശികളായ ഉസ്മ ബീഗം, മാതാവ് ആസിഫ ബീഗം എന്നിവർക്കെതിരേയാണ് ഹുമയൂൺ നഗർ പൊലീസ് കേസെടുത്തത്. ഇരുവരും ചേർന്ന് ഉസ്മയുടെ ഭർതൃ മാതാവ് തസ്നീം സുൽത്താനയെ മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാർത്തയായതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. #WATCH Telangana: A […]Read More

ദേശീയ രാഷ്ട്രീയം പുതിയ വാർത്തകൾ

അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു!’ അതിര്‍ത്തികള്‍ ഭേദിച്ച

ഡല്‍ഹി: ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം പാടി ദേശീയശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിയായ ദേവികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു!’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് ഒന്‍പതാംക്ലാസുകാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ചംപാ കിത്തനി ദൂര്‍’ എന്ന് തുടങ്ങുന്ന ഹിമാചലിന്റെ തനത് നാടോടി ഗാനമാണ് ദേവിക പാടി ഹിറ്റാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നാല്‍പ്പത് ലക്ഷം പേരാണ് ദേവികയുടെ ഗാനം […]Read More