ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി, അച്ഛന്‍ പെണ്ണായപ്പോള്‍ ആണാകാന്‍ തയ്യാറെടുത്ത് കുട്ടിയുടെ
നീണ്ട 10 കൊല്ലത്തെ ചിന്തയ്‌ക്കൊടുവിലാണ് ലൂയിസ് ദ്രാവൻ എന്ന 34 കാരൻ സ്ത്രീയാവാൻ തീരുമാനിച്ചത്. പങ്കാളി ചാർളി ദ്രാവൻ മാസങ്ങളായി ലിംഗമാറ്റ ശസ്ത്രക്രിയയിലേക്ക് കടക്കാനുള്ള കാത്തിരിപ്പിലാണ്. ഈ അപൂർവ ട്രാൻസ്ജെണ്ടർ ദമ്പതികളെപ്പറ്റി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു മിഡിൽസ്ബൊറോയിൽ താമസമാക്കിയ ഇവർക്ക് ക്‌ളൗഡ് എന്ന പേരിൽ ഒരു മകനുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം താൻ സ്വത്വം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ലൂയിസ്. കഴിഞ്ഞ 26 മാസങ്ങളായി ജൻഡർ ഡിസ്‌ഫോറിയ എന്ന അവസ്ഥ വൈദ്യശാസ്ത്ര പരമായി കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് ചാർളി. […]Read More