പരിധി വിട്ടുള്ള ചാറ്റുകള്‍ സൂക്ഷിച്ചത് ബ്ലാക്ക്‌മെയിലിംഗിനോ? ഉന്നതരുമായി ചാറ്റ് നടത്തി സ്‌ക്രീന്‍ ഷോട്ട്
കൊച്ചി: സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്. ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാന്‍ സൂക്ഷിച്ചതാകുമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ എന്‍ഐഎയുടെ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. സ്വപ്നയും സരിത്തും സന്ദീപ് […]Read More