സുശാന്ത് സിങുമൊത്തുള്ള റിയ ചക്രവർത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തായി. ഈ വർഷം ഫെബ്രുവരിയിൽ ഷൂട്ട് ചെയ്തിരിക്കുന്ന വിഡിയോയിൽ മാനസികമായി തളർന്നിരിക്കുന്ന സുശാന്തിനെയാണ് കാണാനാകുന്നത്. സുശാന്തിന്റെ മാനസിക നില വ്യക്തമാക്കുന്ന വിഡിയോ എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. ശാരീകമായും സുശാന്ത് ഏറെ അവശനായിരുന്നുവെന്ന് വിഡിയോയിലൂടെ വ്യക്തം. റിയ തന്നെയാണ് തന്റെ മൊബൈൽ ഫോണിൽ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. സുശാന്തുമായി പിരിഞ്ഞ് അപ്പാർട്ട്മെന്റിൽ നിന്നും പോകുന്നതിന് മുമ്പ് ആണ് വിഡിയോ പകർത്തിയിരിക്കുന്നത്.Read More