11 ദിവസം മാത്രമാണ് ക്വാറന്റീനിൽ കഴിഞ്ഞതെങ്കിലും അത് ജയിൽവാസത്തിനു തുല്യമായിരുന്നു; റെയ്നയുടെ വിഷമം
ബയോ സെക്യുർ ബബ്ളിനുള്ളിലെ കടുത്ത നിയന്ത്രണങ്ങളും ശ്വാസം മുട്ടിക്കുന്ന ക്വാറന്റീൻ കാലയളവുമാണ് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയുടെ നാട്ടിലേക്കുള്ള മടക്കത്തിനു കാരണമെങ്കിൽ ആ വിഷമം തനിക്കു മനസ്സിലാകുമെന്ന് ഇന്ത്യയുടെ മുൻ ഹോക്കി താരം അശോക് ദിവാൻ. ലോക്ഡൗൺ കാലത്ത് യുഎസിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തി ഡൽഹിയിലെ ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അശോക് ദിവാന്റെ പ്രതികരണം. 1975ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായിരുന്നു ഇപ്പോൾ 66 വയസ്സുള്ള ദിവാൻ. 11 ദിവസം മാത്രമാണ് […]Read More