അമിത ജോലിഭാരം, ആത്മഹത്യയ്ക്ക് ശ്രമിച്ച വിളപ്പിൽശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മരിച്ചു
തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച എസ് ഐ മരിച്ചു. വിളപ്പിൽശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രാധാകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അമിത ജോലിഭാരം ആരോപിച്ചാണ് രാധാകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ്.എച്ച്.ഒ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു. നാല് മാസം മുമ്പാണ് രാധാകൃഷ്ണൻ വിളപ്പിൽ ശാല സ്റ്റേഷനിൽ എത്തിയത്.Read More