പ്രൈം വോളി ലീഗ്: മൂന്ന് കളിക്കാരെ നിലനിര്‍ത്തി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായി മൂന്ന് കളിക്കാരെ ടീമില്‍ നിലനിര്‍ത്തി. അറ്റാക്കര്‍ എറിന്‍ വര്‍ഗീസ്, മിഡില്‍ ബ്ലോക്കര്‍ ദുഷ്യന്ത് ജി.എന്‍, ലിബെറോ വേണു ചിക്കന എന്നിവരെയാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. മൂന്ന് കളിക്കാരെ നിലനിര്‍ത്താനാണ് അനുമതിയുണ്ടായിരുന്നത്. ഹൈദ്രാബാദില്‍ നടന്ന ഒന്നാം പതിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരനാണ് എറിന്‍ വര്‍ഗീസ്. 2023 ഫെബ്രുവരി ആദ്യ വാരത്തിലാണ് പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പ് നടക്കുക. പ്രധാന […]Read More