അയല്‍ക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഇടുക്കിയില്‍ 75കാരനെ കോടാലി കൊണ്ട് അടിച്ചുകൊന്നു
തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. നെടുങ്കണ്ടം സ്വദേശി രാമഭദ്രനാണ് മരിച്ചത്. മദ്യപിച്ച് ചീട്ടുകളിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോടാലികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. പ്രതി ജോര്‍ജ്കുട്ടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.Read More