Tags :missing case

കേരളം പുതിയ വാർത്തകൾ

പ്രാര്‍ത്ഥന ഫലം കണ്ടില്ല, ആദികൃഷ്ണ കൈവിട്ട് പോയത് മരണത്തിലേക്ക്‌; കടലില്‍ കാണാതായ രണ്ടര

ആലപ്പുഴ : അമ്മയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു. ആദികൃഷ്ണയുടെ മൃതദേഹമാണ് ലഭിച്ചത് ഗലീലിയോ കടപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണിന്റെയും അനിതയുടെയും മകനാണ്. ആലപ്പുഴയില്‍ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. കടപ്പുറത്തുവെച്ച് സെല്‍ഫി എടുക്കുന്നതിനിടെ അമ്മയും മക്കളും തിരയില്‍പ്പെടുകയായിരുന്നു. അമ്മ അനിതയെയും മൂത്ത മകനെയും സഹോദരന്റെ മകനെയും ഇവര്‍ക്കൊപ്പം ബീച്ചിലെത്തിയ ബന്ധു രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടര വയസ്സുള്ള ആദികൃഷ്ണ തിരയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. തൃശൂരില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ഇവര്‍ ആലപ്പുഴയിലെത്തിയത്. ഇഎസ്ഐ […]Read More

പുതിയ വാർത്തകൾ പ്രാദേശികം

ഓടിയെത്തി എടുക്കാന്‍ ശ്രമിച്ചിട്ടും പിടിവിട്ടു, ആലപ്പുഴ കടല്‍ത്തീരത്ത് രണ്ടു വയസ്സുകാരന്‍ തിരയില്‍ ഒഴുകി

ആലപ്പുഴ : ആലപ്പുഴ കടല്‍ത്തീരത്ത് രണ്ടു വയസ്സുകാരന്‍ തിരയില്‍ ഒഴുകി പോയി. കടൽത്തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം. പാലക്കാട് വടക്കഞ്ചേരി കിഴക്ക‍ഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണൻ – അനിത ദമ്പതികളുടെ ഇളയ മകൻ ആദി കൃഷ്ണനെയാണ് കാണാതായത്. കുട്ടി തിരയിൽപെടുന്നതു കണ്ട് ബന്ധു ഓടിയെത്തി എടുക്കാൻ ശ്രമിച്ചെങ്കിലും പിടിവിട്ടു പോവുകയായിരുന്നു.ഇഎസ്ഐ ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തൃശൂർ ചുവന്നമണ്ണ് പൂവൻചിറയിലുള്ള തന്റെ വീട്ടിലെത്തി സഹോദരന്റെ കല്യാണത്തിൽ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ […]Read More