കൊച്ചി : വര്‍ക്ക് ഫ്രം ഹോം സംവിധാനം വരുത്തുന്ന സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കേരളത്തിലുടനീളം നൂറോളം ഏസ്വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനൊരുങ്ങി ഏസ്വെയര്‍ ഫിന് ടെക് സര്‍വ്വീസസ്. വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തെ പ്രോത്സാഹിപ്പിക്കന്നതിനായി വരുന്ന മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു ഓഫീസിലെ എല്ലാ സൗകര്യങ്ങളോടും കൂടി ജോലി ചെയ്യാനുള്ള അവസരമാണ് ഏസ്വെയര്‍ ഹബ്ബുകളില്‍ ഒരുക്കുന്നത്. ജോലി ചെയ്യുന്നതിനാവശ്യമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, തടസമില്ലാത്ത വൈദ്യുതിയുടെ ലഭ്യത, വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം, മീറ്റിംഗ് റൂം തുടങ്ങി എല്ലാവിധ […]Read More
Tags : local news
കോന്നി: ചരിത്രത്തിൽ ഇടം നേടി വീണ്ടും കോന്നി. ഒറ്റ ദിവസം നാടിന് സമർപ്പിച്ചത് 100 റോഡുകൾ. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആയ ശേഷം പണം അനുവദിച്ച് നിർമ്മാണം നടത്തിയ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം എംഎൽഎ തന്നെയാണ് നിർവ്വഹിച്ചത്. കോന്നിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും റോഡുകൾ ഒന്നിച്ച് ഉദ്ഘാടനം നടത്തിയത്. ജനോപകാര പദ്ധതികൾ കാലതാമസം കൂടാതെ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു.എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന […]Read More
തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക് ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8-ലേക്ക് നീട്ടി. പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ് ലിങ്ക്ഡ് ഇന്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ മുന്‍നിരയിലുളള ബ്ലോക് ചെയിന്‍,ഫുള്‍സ്റ്റാക്ക് രംഗങ്ങളില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് abcd.kdisc.kerala.gov.in ലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി […]Read More
കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് വൈകീട്ട് 3-ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്ന മുലപ്പാല്‍ ബാങ്ക് റോട്ടറി ഡിസ്ട്രിക്റ്റ് 3201 മുന്‍ ഗവര്‍ണര്‍ മാധവ് ചന്ദ്രന്റെ ആശയമാണ്. അമ്മയുടെ മരണം, […]Read More
കോന്നി: നാലുവര്‍ഷത്തിനുള്ളില്‍ കോന്നി മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും ശുദ്ധജല കണക്ഷന് ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ്മന്ത്രി കെ കൃഷ്ണന്‍കുട്ടി. മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 143 കോടിരൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സീതത്തോട് കുടിവെള്ള പദ്ധതി ദ്രുതഗതിയില്‍ നടക്കുകയാണ്. മൈലപ്ര-മലയാലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഡിപിആറിന് അംഗീകാരം നല്‍കുന്നതിന് യോഗം ഈ മാസം 28ന് ചേരും. പ്രമാടം, കലഞ്ഞൂര്‍-ഏനാദിമംഗലം കുടിവെള്ള പദ്ധതികളുടെ ഡിപിആര്‍ തയാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡ് പദ്ധതിയില്‍ […]Read More
മൈലപ്ര: ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുന്നതിനായി മൈലപ്രയില്‍ ജനകീയ സഭ ചേര്‍ന്നു. നിരവധിപ്പേരാണ് പരാതികള്‍ എംഎല്‍എയ്ക്ക് നേരിട്ട് കൈമാറാനായി എത്തിയത്. മൈലപ്ര കൃഷിഭവന് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനകീയസഭയ്ക്ക് മുമ്പാകെ 126 പരാതികളാണ് ഒറ്റദിവസം എത്തിയത്. ഇതില്‍ നിരവധി പരാതികള്‍ക്ക് എംഎല്‍എ അഡ്വ. ജനീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ തന്നെ പരിഹാരം കണ്ടെത്തി. പഞ്ചായത്തു പരിധിയിലെ കളിസ്ഥലവുമായി ബന്ധപ്പെട്ട പ്രതിസന്ധി ജനകീയസഭയില്‍ പരിഹരിച്ചതായി എംഎല്‍എ പറഞ്ഞു. എപിഎല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റുന്നതിന് ലഭിച്ച അപേക്ഷകള്‍ ഉടനടി […]Read More
കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലത്തിന്റെ നിര്‍മ്മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി
കോന്നി: കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലത്തിന്റെ നിര്‍മ്മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ. അക്കൂട്ടുമൂഴിയില്‍ നടന്ന പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്ന് അനുവദിച്ച പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ അക്കൂട്ടുമൂഴി, കുടപ്പാറ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു അക്കൂട്ടുമൂഴി പാലം. പാലം നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം […]Read More
കോട്ടയം: ഓരോ ഫോട്ടോഗ്രാഫറുടെയും ചിത്രങ്ങൾ അയാളുടെ ജീവനാണ്. ആ ജീവനിലേയ്ക്കു അയാൾ സഞ്ചരിച്ച വഴികൾ പലപ്പോഴും അതികഠിനമായിരിക്കും. ഓരോ ഫോട്ടോഗ്രാഫറും സഞ്ചരിച്ച വഴി വ്യത്യസ്തവുമായിരിക്കും. വായനക്കാരനും ആസ്വാദകനും ഈ ചിത്രത്തിനായി അയാൾ സഞ്ചരിച്ച വഴികൾ അത്ര സുചരിചിതവുമായിരിക്കില്ല. എന്നാൽ, കോട്ടയത്തെ യുവ പത്ര ഫോട്ടോഗ്രാഫർ ജിഷ്ണു പൊന്നപ്പന്റെ വീഡിയോയും ചിത്രവുമാണ് ഇന്നത്തെ കോട്ടയത്തെ വൈറൽ ചർച്ചാ വിഷയം. ഒരു ഫോട്ടോഗ്രാഫറുടെ പരിശ്രമത്തിന്റെ അത്യപൂർവമായ കഥപറയുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത്. ഒരു സാധാ ചിത്രമായി മാറാവുന്ന […]Read More
കൊച്ചി: പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്സ് കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുമായി സഹകരിച്ച് ജനുവരി 20-ന് കൊച്ചിയില്‍ മെഡിക്കല്‍ കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍ റിന്യുവല്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 മണിവരെ നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവില്‍ ബിരുദധാരികളായ സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ കോഡര്‍മാര്‍ക്കും പാരാമെഡിക്കല്‍, മെഡിക്കല്‍ ബിരുദമുള്ള നോണ്‍ സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ കോഡര്‍മാര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ പരീക്ഷ, ടെക്നിക്കല്‍, എച്ച്ആര്‍ അഭിമുഖം എന്നിവയുടെ […]Read More
കൊച്ചി: ഷുള്‍ട്ടെ ഗ്രൂപ്പ് കമ്പനിയും മറൈന്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സില്‍ മുന്‍നിര കമ്പനിയുമായ സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് നിലകളിലായി 1,86,000 ച.അടി വിസ്തൃതിയുള്ള സ്വന്തം കെട്ടിടത്തില്‍ 1300 ജീവനക്കാരെ ഉള്‍കൊള്ളാനാകും. കൊച്ചി സ്മാര്‍ട്സിറ്റിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ദുബായ്, ജര്‍മനി, സൈപ്രസ് എന്നിവിടങ്ങളില്‍ ഓഫീസുള്ള മാരിആപ്സ്. 200 ജീവനക്കാരുമായി സ്മാര്‍ട്സിറ്റിയിലെ ആദ്യ ഐടി ടവറില്‍ 18,000 ച.അടി ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയ മാരിആപ്സ് […]Read More