Tags : kerala news

ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ യാക്കോബായ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ച

കോട്ടയം : പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ യാക്കോബായ സഭാ വികാരം ആളിക്കത്തിച്ച് നീക്കം നടത്താനായിരുന്നു ഇടതുമുന്നണിയുടെ പദ്ധതികൾ. എന്നാൽ ഇത്തരം നീക്കങ്ങൾക്ക് ഇപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് വിശ്വാസികൾക്കിടയിൽ നിന്ന് ലഭിക്കുന്നത്. ജെയ്ക് സി തോമസ് യാക്കോബായ സഭ വിശ്വാസിയാണ് എന്ന വാദമുഖം ആണ് ചില പുരോഹിതരുടെ സഹായത്തോടെ പുതുപ്പള്ളിയിൽ പ്രചരണത്തിനായി ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു പുരോഹിതൻറെ ശബ്ദ സന്ദേശവും ഇടതു കേന്ദ്രങ്ങൾ ഇന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ ശബ്ദ സന്ദേശം വിശ്വാസ സമൂഹത്തിനിടയിൽ […]Read More

ട്രാക്ടർ ഓടിച്ച് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്:

കുമരകം: അടയാള പ്രചാരണ യാത്രയിൽ സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് കൗതുകമായി. കുമരകം കൈപ്പുഴ മുട്ടിൽ നിന്നും ആരംഭിച്ച അടയാള പ്രചാരണ യാത്രയിലാണ് സ്ഥാനാർത്ഥി സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചത്. താര പ്രചാരകനായ രമേഷ് പിഷാരടി യാത്ര ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സ്ഥാനാർത്ഥി ട്രാക്ടറിൽ കയറുകയായിരുന്നു. കുമരകത്ത് നിന്ന് അയ്മനം , ആർപ്പൂക്കര വഴി സഞ്ചരിച്ച ട്രാക്ടർ റാലി അതിരമ്പുഴയിൽ സമാപിച്ചു. മുന്നിൽ അനൗൺസ്മെൻ്റ് വാഹനവും , പിന്നിൽ […]Read More

ഏറ്റുമാനൂരിനെ ഇളക്കിമറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനത്തിന് തുടക്കമായി; അഡ്വ.പ്രിൻസ്

ഏറ്റുമാനൂർ: നാടും നഗരവും ഇളക്കിമറിച്ച്, നാടിനെ മുഴുവൻ കയ്യിലെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡലപര്യടനത്തിന് തുടക്കമായി. നീണ്ടൂരിലെ ഓണംതുരുത്തിൽ നിന്നും രാവിലെ ഏഴിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡലപര്യടനത്തിനു തുടക്കമായത്. രാവിലെ ഏഴിനു ഓണംതുരുത്ത് വാസ്‌കോ ജംഗ്ഷനിൽ നിന്നുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചത്. ഓണംതുരുത്ത്, വാസ്‌ക്കോ, പാറേപ്പള്ളി, ചാമക്കാലാ, തച്ചേട്ടുപറമ്പ്‌കോളനി, മരങ്ങാട്ടി കവല, സി.കെ. കവല എന്നിവിടങ്ങളിലൂടെ വില്ലേജ് ഹാളിൽ എത്തി. രാവിലെ ഒൻപത് മണിയോടെ വില്ലേജ് ഹാളിൽ നിന്നും […]Read More

കോന്നിയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമന്യൂസ് സര്‍വേ ഫലം: യുഡിഎഫ്

കോന്നി: ഇത്തവണയും കോന്നി എല്‍ഡിഎഫിന് അനുകൂലമെന്ന് മനോരമന്യൂസ് സര്‍വേ. മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേ ഫലത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് വ്യക്തമായ വിജയം പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സര്‍വെയിലും അടിതെറ്റിയ യുഡിഎഫ് ക്യാമ്പ് ഇതോടെ അങ്കലാപ്പിലായി. കോന്നിയില്‍ യുഡിഎഫിന് കാര്യമായ മത്സരം കാഴ്ച്ചവെക്കാന്‍ പോലും സാധിക്കില്ലെന്നും സര്‍വെയില്‍ പറയുന്നു. രണ്ടാം അങ്കത്തിനിറങ്ങിയ ജനീഷ് കുമാറിന് അനുകൂലമാണ് കോന്നിയിലെ സ്ഥിതിയെന്ന റിപ്പോര്‍ട്ട് സര്‍വ്വെയിലൂടെ പുറത്തുവന്നതോടെ യുഡിഎഫില്‍ പ്രതിസന്ധിയും രൂക്ഷമായി. മനോരമ ന്യൂസ് നടത്തിയ […]Read More

കോന്നിയിൽ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം നേട്ടമാവുക ഇടത്പക്ഷത്തിന്; ബിജെപിയുടെ വളർച്ച

കോന്നി: ശക്തമായ മത്സരം നടക്കുന്ന കോന്നിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സര രംഗത്തിറങ്ങിയതോടെ ഇടത് പാളയം പ്രതീക്ഷയിലാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത കോൺഗ്രസ് വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് കോന്നിയിൽ രണ്ടാം അങ്കത്തിന് സുരേന്ദ്രൻ എത്തിയത്. അതിനാൽ തന്നെ സുരേന്ദ്രൻ്റ വരവിൽ ആശങ്കയിലാണ് കോൺഗ്രസും യുഡിഎഫും. ഉപതിരഞ്ഞെടുപ്പിലേത് പോലെ സുരേന്ദ്രൻ വോട്ട് സമാഹരിച്ചാൽ റോബിൻ പീറ്റർക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേ സമയം, കോന്നി മണ്ഡലത്തിൽ എക്കാലവും ഇടത് പക്ഷത്തിന് ലഭിച്ചുകൊണ്ടിരുന്ന അമ്പതിനായിരത്തിൽപ്പരം വോട്ടുകൾക്ക് വിള്ളൽ ഉണ്ടായിട്ടില്ല […]Read More

ഏറ്റുമാനൂരിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ കേരള കോൺഗ്രസിനും സ്ഥാനാർത്ഥിയക്കും പങ്കില്ല: വിവാദങ്ങൾ

ഏറ്റുമാനൂർ: സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചേർന്ന മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണിയിലെ സീറ്റ് വിഭജനത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസിന് സീറ്റ് നൽകുകയായിരുന്നു. ഘടകകക്ഷിയുടെ സീറ്റ് ആയതിനാൽ ലതിക സുഭാഷിന് സീറ്റ് നൽകാനായില്ല. മറ്റൊരു സീറ്റ് ഇവർ ആവശ്യപ്പെട്ടെങ്കിലും അത് ഏറെ വൈകിയിരുന്നു. ഈ സാഹചര്യത്തിലാണ് അവർ പ്രതിഷേധവുമായി രംഗത്ത് […]Read More

ഫുട്ബോൾ കളിക്കളത്തിൽ ആവേശം നിറച്ച് ജനീഷ് കുമാർ; സ്ഥാനാർത്ഥിക്ക്

കോന്നി: മൈലപ്രയുടെ മണ്ണിൽ വോട്ട് തേടിയെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ ഫുട്ബോൾ ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഏറെ ആവേശത്തോടെയാണ് കളിക്കാർ വരവേറ്റത്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർത്ഥിയെ കണ്ടപ്പോൾ കളിക്ക് അൽപം ഇടവേള നൽകി കളിക്കാരും സ്ഥാനാർത്ഥിക്കൊപ്പം കൂടി . സ്നേഹത്തോടെ വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർത്ഥിയോട് തങ്ങൾക്കൊപ്പം അൽപ്പനേരം പന്തുതട്ടാൻ ആവശ്യപ്പെട്ടു. യുവാക്കളുടെ ആവശ്യം കേട്ട സ്ഥാനാർത്ഥി അൽപ്പനേരം കളിയിൽ മുഴുകിയപ്പോൾ കളിക്കാരും പ്രവർത്തകരും ആവേശത്തിലായി. എല്ലാവരോടും വോട്ട് ചോദിച്ച സ്ഥാനാർത്ഥിക്ക് എല്ലാ പിന്തുണയും നൽകിയാണ് യുവാക്കൾ യാത്രയാക്കിയത്. തുടർന്ന് […]Read More

ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് പിൻതുണയുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ:

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ യു.ഡി.എഫ് നേതൃയോഗത്തിൽ കോൺഗ്രസിന്റെ ഏഴു മണ്ഡലം കമ്മിറ്റികളും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് പിൻതുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, നീണ്ടൂർ പഞ്ചായത്തുകളാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് പിൻതുണയുമായി എത്തിയത്. ഓരോ പ്രദേശത്തു നിന്നുമുള്ള മണ്ഡലം പ്രസിഡന്റുമാർ സ്ഥാനാർത്ഥിയ്ക്ക് ഒപ്പം സജീവമായി പ്രചാരണ രംഗത്തുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് ഏറ്റുമാനൂർ കോൺഗ്രസ് ഭവനിൽ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം നടന്നത്. യോഗത്തിൽ ഉടനീളം പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർ […]Read More

കോന്നിയിൽ എൽഡിഎഫ് പ്രചരണം മുറുകുന്നു; ജനീഷ് കുമാറിനെ നെഞ്ചിലേറ്റി

കോന്നി: കോന്നിയിൽ എൽഡിഎഫിൻ്റ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി ഇന്നലെ ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണുർ മേഖലയിൽ പര്യടനം നടത്തി. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് ചോദിച്ച് എത്തിയ സ്ഥാനാർത്ഥിയെ ഏറെ സന്തോഷത്തോടെയാണ് വ്യാപാരികൾ സ്വീകരിച്ച് . ഓരോ കടകളിലും കയറിയിറങ്ങിയ സ്ഥാനാർത്ഥിക്ക് എല്ലാ പിന്തുണയും നൽകിയാണ് വ്യാപാരികൾ യാത്രയാക്കിയത്‌. തുടർന്ന് ഇളമണ്ണൂർ എൽഡിഎഫ് മേഖല കൺവൻഷനിലും സ്ഥാനാർത്ഥി പങ്കെടുത്തു. കൺവൻഷൻ കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ സ്ഥാനാർത്ഥിക്കൊപ്പം നിന്ന് പ്രവർത്തകർ സെൽഫി എടുക്കാനും തിരക്ക് കൂട്ടി. തുടർന്ന് […]Read More

നിർണ്ണായക മണ്ഡലമായി ഏറ്റുമാനൂർ : ആത്മവിശ്വാസത്തോടെ യു.ഡി.എഫ് ;

ഏറ്റുമാനൂർ : നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി ചിത്രം പൂർത്തിയായതോടെ പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാംപ്. സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് ഉയർത്തുന്ന പ്രശ്‌നങ്ങൾ അതിവേഗം തന്നെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാംപ്. പ്രചാരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയ പ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ്. ഈ സാഹചര്യത്തിൽ പ്രചാരണത്തിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫും കോൺഗ്രസും. ആദ്യഘട്ടത്തിൽ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു ചെറു ന്യൂനപക്ഷം പ്രതിഷേധവുമായി […]Read More