ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്‍ഹാന്‍ യാസിനെ തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സേവനങ്ങള്‍, നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതികള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കപ്പെട്ടു. ഒമാനില്‍ നടന്ന ചടങ്ങില്‍ വെച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിംഗ് കൺവീനർ ശ്രീകുമാറിൽ നിന്ന് […]Read More
Tags :gulf news
ദുബായ് : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രശസ്ത സെയിൽസ് ട്രയിനർ അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ മാതൃകയിൽ സംഘടിപ്പിക്കുന്ന സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് – 2021ൻ്റെ ലോഗോ പ്രകാശനം ദുബായിൽ നടന്നു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ അറ്റ്ലസ് രാമചന്ദ്രനാണ് ലോഗോ പ്രകാശനം ചെയ്തത്. സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവരിൽനിന്ന് വിവിധ വിഭാഗങ്ങളിലെ പ്രതിഭാധനരായ സെയിൽസ് ജീവനക്കാരെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് അനിൽ ബാലചന്ദ്രൻ […]Read More
പുതിയ വാർത്തകൾ
രാജ്യന്തരം
സൗദിയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് പൊലിഞ്ഞത് മൂന്ന് മലയാളി
ദമാം : സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അൻസിഫ് (22), കോഴിക്കോട് സ്വദേശി സനദ് (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ദമാം ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളായിരുന്നു മൂന്നുപേരും. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇവരുടെ കുടുംബാംഗങ്ങൾ സൗദിയിലുണ്ട്.Read More
മസ്‌ക്കത്ത്: ഒമാനില്‍ കണ്ണൂര്‍ തലശേരി ആറാം മൈല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു . ഷഹബാസ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിസ്‍വ ലുലുവിലെ ഒമാന്‍ മൊബൈല്‍ ഷോപ്പിലെ(എ ബി ടി) ജീവനക്കാരനായിരുന്നു. കുടുംബസമേതം നിസ്‍വയിലായിരുന്നു താമസം. മൃതദേഹം ഒമാനില്‍ ഖബറടക്കും.Read More
പുതിയ വാർത്തകൾ
രാജ്യന്തരം
മലയാളി യുവാവിനെ ദുബൈയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; നീന്തല്‍ കുളത്തില്‍
ദുബൈ: ദുബായ് ശൈഖ് പാലസിലെ ജീവനക്കാരനായിരുന്ന മലയാളി യുവാവിനെ ദുബായിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം. കാസര്‍കോട് ചെങ്കള സ്വദേശി അജീര്‍ പാണൂസാണ് (അബ്‍ദുല്‍ അജീര്‍ – 41) മരിച്ചത്. ശനിയാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. Read More
പുതിയ വാർത്തകൾ
രാജ്യന്തരം
കുവൈറ്റില്‍ കടകളിലും മറ്റും മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്ന ജീവനക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും
കുവൈറ്റ്: കുവൈറ്റില്‍ കോവിഡ് വ്യപനത്തിനെതിരെയുള്ള നാലാം ഘട്ട നിയന്ത്രണ പദ്ധതികളുടെ ഭാഗമായി കൂടുതൽ നിയമ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കടകളിലും മറ്റും മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്ന ജീവനക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും 100 കെഡി പിഴ ഈടാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. പിഴക്ക് പുറമെ കടകൾ അടപ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കച്ചവട സ്ഥാപനങ്ങൾ അല്ലാത്ത സ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തതിന് പിഴ 100 കെഡി ആയിരിക്കുമെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ […]Read More
പുതിയ വാർത്തകൾ
രാജ്യന്തരം
സൗദിയില്‍ 120000 വര്‍ഷം പഴക്കമുള്ള മനുഷ്യരുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ! അത്യപൂര്‍വ മേഖല
സൗദിയില്‍ വടക്കൻ മേഖലയായ തബൂക്കിൽ 120,000 വർഷം പഴക്കമുള്ള മനുഷ്യരുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ കണ്ടെത്തി. തബൂക്കിനും തൈമക്കും ഇടയിലാണ് ഈ അത്യപൂര്‍വ മേഖല കണ്ടെത്തിയത്. തബൂക്കിന്റെ പ്രാന്തപ്രദേശത്തുള്ള പുരാതനമായ വരണ്ടുകിടക്കുന്ന തടാകത്തിന് ചുറ്റും മനുഷ്യരുടെയും ആനകളുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ കണ്ടെത്തിയതായി സൗദീ പുരാവസ്തു വിദഗ്ധർ, അന്താരാഷ്ട്ര പുരാവസ്തു വിദഗ്ധർ എന്നിവരടങ്ങിയ സംയുക്ത സംഘം കണ്ടെത്തിയതായി പൈതൃക കമ്മീഷൻ പ്രതിനിധീകരിച്ച സാംസ്കാരിക മന്ത്രാലയം വെളിപ്പെടുത്തി. സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ […]Read More
കേരളം
പുതിയ വാർത്തകൾ
അബുദാബിയില്‍ നിന്നെത്തി കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച
കരിപ്പൂര്‍: വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്. കുറ്റിയാടി സ്വദേശിയായ യാത്രക്കാരനെയാണ് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. അബുദാബിയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ പിന്തുടര്‍ന്ന ഗുണ്ടാ സംഘം കൊണ്ടോട്ടി കോളോത്ത് വെച്ചാണ് കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോയത്. നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാസംഘം […]Read More
പുതിയ വാർത്തകൾ
രാജ്യന്തരം
കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ
ദുബായ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് വിലക്ക്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതാണ് വിലക്കിന് കാരണം. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്. ഇതോടെ ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. കോവിഡ് ബാധിതരായ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്റെ നടപടി. ഒക്ടോബര്‍ രണ്ടുവരെ […]Read More
പുതിയ വാർത്തകൾ
രാജ്യന്തരം
‘ലോസ് ബ്ലാൻകോസ്’; 10 രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓപറേഷന്‍; രാജ്യാന്തര കുറ്റവാളിയെ പിടികൂടി ദുബായ്
ദുബായ്: കോടികളുടെ ലഹരിമരുന്ന് കേസുകളിൽ ഇന്റർപോൾ അന്വേഷിച്ച് വരികയായിരുന്ന രാജ്യാന്തര മാഫിയാ തലവന്‍ അൽബേനിയക്കാരനായ ഡെനിസ് മതോഷിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരിമരുന്നുമായി ബന്ധപ്പെട്ട ഒട്ടേറെ ക്രൂരകൃത്യങ്ങളിൽ പങ്കാളിയാണ്. തെക്കൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങൾക്കിടയിൽ ഇയാൾ 350 ദശലക്ഷം യൂറോ (1 ബില്യൻ 523 ദശലക്ഷം ദിർഹം) വിലമതിക്കുന്ന ലഹരി മരുന്ന് വ്യാപാരം നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു. ലോസ് ബ്ലാൻകോസ് എന്ന രാജ്യാന്തര ഒാപറേഷനിലൂടെയാണ് ദുബായ് പൊലീസ് പ്രതിയെ വലയിലാക്കിയത്. ലഹരിമരുന്ന് വ്യാപാരത്തിനും ഇതുമായി […]Read More