നിങ്ങൾ ഇങ്ങനെ ‘തൂറിത്തോൽപ്പിക്കു’ന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല; കേരളത്തിലെ ജനതയെയാണ്
വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും പിന്നീട് പോസിറ്റീവാണെന്നു മറച്ചുവെക്കുകയും ചെയ്ത യുവ നേതാവിനെതിരെ എഴുത്തുകാരി ശാരദകുട്ടി രംഗത്ത്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക. തോളിൽ കയ്യിട്ടും കെട്ടിപ്പിടിച്ചും ആൾക്കൂട്ട സമരങ്ങളിൽ ഇളകിയാട്ടം നടത്തുക. പ്രതിപക്ഷ പാർട്ടിയുടെ യുവ നേതാവ് 3000 ത്തോളം പേരുമായി അടുത്ത സമ്പർക്കം പുലർത്തിയിരിക്കുന്നു എന്ന ഈ വാർത്ത വല്ലാതെ ഭയപ്പെടുത്തുന്നു. അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാർട്ടിയുടെ യുവ നേതാവാണ് […]Read More