Tags :covid vaccine

ആരോഗ്യം പുതിയ വാർത്തകൾ

തീക്കട്ടയിലും ഉറുമ്പരിച്ചു! കൊവിഡ് വാക്‌സിന്‍ കുത്തിവച്ചയാള്‍ക്ക് രോഗമുക്തിക്ക് പകരം കിട്ടിയത് അജ്ഞാത രോഗം!

ലണ്ടൻ: ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്കയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം നിർത്തിവെച്ചു. വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്. രോഗം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം ഉയർന്നിട്ടുണ്ട്.  ഇതേക്കുറിച്ച് പഠിച്ചശേഷം പരീക്ഷണം തുടരും. ട്രയൽ നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും ആസ്ട്ര സെനേക അറിയിച്ചു. ട്രയലുകൾക്കിടെ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് കമ്പനിയുടെ വാദം. പരീക്ഷണത്തിൽ […]Read More

ആരോഗ്യം പുതിയ വാർത്തകൾ രാജ്യന്തരം

റഷ്യയുടെ സ്പുട്‌നിക് 5 ജനങ്ങളിലേക്ക്; വാക്‌സിന്‍ പുറത്തിറക്കി !

മോസ്‌കോ:  വാക്‌സിൻ ‘സ്പുട്‌നിക് 5’ന്റെ ആദ്യത്തെ ബാച്ച് പുറത്തിറക്കി. വാക്സിന്റെ പ്രാദേശിക വിൽപനകൾ ഉടൻ ഉണ്ടാകുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പുട്‌നിക് 5ന്റെ പരീക്ഷണങ്ങൾ പൂർത്തിയാക്കി രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കുന്നത്. റഷ്യയുടെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഎഫ്) ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. ജൂൺ – ജൂലൈ മാസങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ 76 […]Read More