മുംബൈ: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം മുംബൈയിലെ സെവന് സ്റ്റാര്‍ ഹോട്ടലില്‍ ബയോ ബബിളില്‍ കഴിയുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളില്‍ നിന്ന് 3631 റണ്‍സ് നേടി. 216 ആണ് ഉയര്‍ന്ന സ്കോര്‍. 11 സെഞ്ചുറികള്‍ സ്വന്തമാക്കിയ അദ്ദേഹം അലന് ബോര്‍ഡിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു. 164 ഏകദിനങ്ങളില്‍ നിന്ന് 6068 റണ്‍സ് നേടിയിട്ടുണ്ട്. സ്റ്റാര്‍ ഇന്ത്യയാണ് തങ്ങളുടെ പ്രസ്താവനയിലൂടെ ഡീന്‍ ജോണ്‍സിന്റെ […]Read More
ആഭ്യന്തര ക്രിക്കറ്റിലെ റൺവേട്ടക്കാരനായ ദേവ്ദത്ത് ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വരവ് അറിയിച്ചു കഴിഞ്ഞു. 36 പന്തിൽ അർധസെഞ്ചുറി തികച്ച ദേവ്ദത്ത് 42 പന്തിൽ 56 റൺസുമായാണ് തിരിച്ചു നടന്നത്. പരിശീലനകാലത്ത് ദേവ്ദത്തിന്റെ പ്രകടനം അടുത്തറിഞ്ഞ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി തന്നെയാണ് ദേവ്ദത്തിന് ടീമിന്റെ ആദ്യമത്സരത്തിൽ അരങ്ങേറാൻ അവസരം ഒരുക്കിയത്. ദേവ്ദത്തിന്റെ പിതാവ് ബാബുനുവിന്റെ തറവാട് മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ്. അമ്മ അമ്പിളിയുടെ വീട് എടപ്പാളിലും. ദേവ്ദത്തിന്റെ കുടുംബം ഹൈദരാബാദിലേക്കും പിന്നീട് ബെംഗളുരുവിലേക്കും താമസം മാറി. […]Read More
മുംബൈ: ഐപിഎൽ 13–ാം സീസണിലെ ഉദ്ഘാടന മത്സരം കണ്ടത് റെക്കോർഡ് കാണികളെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിലിനെ (BARC) ഉദ്ധരിച്ചാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎലിലെ ഉദ്ഘാടന മത്സരം ടെലിവിഷനിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമായി റെക്കോർഡ് കാണികൾ വീക്ഷിച്ച കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ‘ഡ്രീംഇലവൻ ഐപിഎലിലെ ഉദ്ഘാടന മത്സരം പുതിയ റെക്കോർഡിട്ടു. ‘ബാർക്കി’ന്റെ കണക്കനുസരിച്ച് 20 കോടി ആളുകളാണ് ഈ മത്സരം […]Read More
ചെന്നൈ: ബിസിനസുകാരൻ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ഹർഭജൻ സിങ് പരാതി നൽകിയതിനു പിന്നാലെ ബിസിനസുകാരൻ മുൻകൂർ ജാമ്യാപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണു സംഭവം പുറത്തുവന്നത്. ഒരു സുഹൃത്താണു ജി. മഹേഷ് എന്നയാളെ പരിചയപ്പെടുത്തിയതെന്നും 2015ൽ ഇയാൾക്ക് പണം നൽകുകയായിരുന്നെന്നും പരാതിയിലുണ്ട്. എന്നാൽ പിന്നീട് മഹേഷുമായി ബന്ധപ്പെട്ടപ്പോഴെല്ലാം കടമായി വാങ്ങിയ പണം തിരികെ നൽകാൻ വിസമ്മതിക്കുകയായിരുന്നെന്നും ഹർഭജൻ വ്യക്തമാക്കി. താരത്തിന്റെ പരാതി അന്വേഷണത്തിനായി നീലങ്കരയ് അസിസ്റ്റന്റ് കമ്മിഷണർക്കു കൈമാറി. […]Read More
ക്രിക്കറ്റിൽ ട്രോളൻമാരുടെയും വിമർശകരുടേയും ‘സ്ഥിരം ഇരയാണ്’ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. 2019 ഏകദിന ലോകകപ്പിലെ സർഫറാസിന്റെ ഒരു കോട്ടുവായിടലോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ലോകകപ്പ് മത്സരത്തിനിടെ സർഫറാസ് വിക്കറ്റിനു പിന്നിൽനിന്നു കോട്ടുവായിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരത്തിന്റെ ‘അലസമായ’ സമീപനത്തിനെതിരെ വിമർശനമുയർത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി. ലോകകപ്പിലെ സർഫറാസിന്റെയും പാക്കിസ്ഥാൻ ടീമിന്റെയും മോശം പ്രകടനം താരത്തിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടി. ഇതിനു പിന്നാലെയാണ് താരത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്നീട് പാക്കിസ്ഥാന് ടീമിൽനിന്നും പാക്ക് […]Read More
എസി റൂമില്‍ വെറുതെ ഇരുന്ന് പുറത്തേക്ക് നോക്കിയാൽ ഒരു വശത്ത് ദുബായ് തടാകം. മറുവശത്ത് അംബരചുംബിയായ ബുർജ് ഖലീഫ. പറഞ്ഞിട്ടെന്ത്, തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആറു ദിനങ്ങളാണ് ദുബായിലെ ക്വാറന്റീൻ ജീവിതമെന്ന് തുറന്നടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം സീസണിനായി എത്തിയതാണ് ഡൽഹി ക്യാപിറ്റൽസ് താരമായ അശ്വിൻ. ചട്ടപ്രകാരം ദുബായിൽ ആറു ദിവസത്തെ ക്വാറന്റീന് കാലയളവും പൂർത്തിയാക്കി. ഇതിനു പിന്നാലെയാണ് […]Read More
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെക്കുറിച്ച് ‘തുടർച്ചയായി നല്ലതു പറയുന്നു’വെന്ന ആക്ഷേപത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. രാജ്യാന്തര ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന കോലിയെക്കുറിച്ച് നല്ലതു പറയുന്നതിൽ എന്താണ് തെറ്റെന്ന് അക്തർ ചോദിച്ചു. വിരാട് കോലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെക്കുറിച്ച് തുടർച്ചയായി പുകഴ്ത്തി സംസാരിക്കുന്ന അക്തറിനെതിരെ പാക്കിസ്ഥാനിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രൂക്ഷ പ്രതികരണവുമായി അക്തറിന്റെ രംഗപ്രവേശം. അടുത്തിടെ ക്രിക്കറ്റ് പാക്കിസ്ഥാന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യൻ താരങ്ങളെ […]Read More
ബയോ സെക്യുർ ബബ്ളിനുള്ളിലെ കടുത്ത നിയന്ത്രണങ്ങളും ശ്വാസം മുട്ടിക്കുന്ന ക്വാറന്റീൻ കാലയളവുമാണ് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയുടെ നാട്ടിലേക്കുള്ള മടക്കത്തിനു കാരണമെങ്കിൽ ആ വിഷമം തനിക്കു മനസ്സിലാകുമെന്ന് ഇന്ത്യയുടെ മുൻ ഹോക്കി താരം അശോക് ദിവാൻ. ലോക്ഡൗൺ കാലത്ത് യുഎസിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തി ഡൽഹിയിലെ ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അശോക് ദിവാന്റെ പ്രതികരണം. 1975ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായിരുന്നു ഇപ്പോൾ 66 വയസ്സുള്ള ദിവാൻ. 11 ദിവസം മാത്രമാണ് […]Read More
റിയോ ഡി ജനീറോ: പുരുഷ, വനിതാ ഫുട്ബോൾ താരങ്ങൾക്കിടയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്ന വേർതിരിവ് നീക്കി ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷന്റെ ചരിത്ര തീരുമാനം. പുരുഷ താരങ്ങൾക്കു നൽകുന്ന അതേ പ്രതിഫലവും സൗകര്യങ്ങളും വനിതാ ടീമിനും നൽകുമെന്നാണ് കോണ്‍ഫെഡറേഷന്റെ പ്രഖ്യാപനം. ന്യൂസീലൻഡ്, നോർവേ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെയാണ് പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം നൽകാൻ ബ്രസീലും മുന്നോട്ടുവരുന്നത്. ‘പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കുമുള്ള പ്രൈസ് മണിയും അലവൻസുകളും തുല്യമാക്കിയിട്ടുണ്ട്. അതായത് ഇനിമുതൽ ബ്രസീലിലെ പുരുഷ, വനിതാ […]Read More
ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്ന ടീമില്‍ തിരികെ എത്തുന്നതിന്റെ സാധ്യത തേടിയതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്, ക്യാപ്റ്റന്‍ ധോനി, പരിശീലകന് സ്റ്റീഫന്‍ ഫ്ളെമിങ് എന്നിവരുമായി റെയ്ന ബന്ധപ്പെട്ടതായാണ് ഇന്‍സൈഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്‍ ഉപേക്ഷിച്ച് ടീം വിട്ടതിന് പിന്നാലെ റെയ്നയെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് തിരികെ എത്തുന്നത് സംബന്ധിച്ച റെയ്നയുടെ ആവശ്യത്തോട് ടീം മാനേജ്മെന്റ് […]Read More