കൊച്ചി: ഇറ്റലിയില്‍ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സീനിയേഴ്സ് ടീം വെള്ളി മെഡല്‍ നേടി. ഇതാദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കുന്നത്. ഫൈനല്‍സില്‍ പോളണ്ടിനോടാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍സില്‍ യുഎസ് ടീമിനെയും സെമിയില്‍ ഫ്രാന്‍സിനെയുമാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ വിജയം ബ്രിഡ്ജിന് രാജ്യത്ത് പ്രചാരം നേടി കൊടുക്കാനുള്ള ബ്രിഡ്ജ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെയും സംസ്ഥാന അസോസിയേഷനുകളുടെയും ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് കേരള ബ്രിഡ്ജ് അസോസിയേഷന് പ്രസിഡന്റ് സജീവ് മേനോന് പറഞ്ഞു. […]Read More
സമ്പാദിക്കാനറിയാത്ത, പണത്തോട് ആർത്തിയില്ലാത്ത, അങ്ങേയറ്റം സത്യസന്ധനായ മനുഷ്യനായിരുന്നു ഡീഗോ മറഡോണയെന്ന് വ്യവസായിയും അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചവരിൽ പ്രധാനിയുമായ ബോബി ചെമ്മണ്ണൂർ. മറഡോണയ്ക്ക് പകരം വെക്കാന്‍ മറഡോണ അല്ലാതെ ആരുമില്ല. കുട്ടികളെ പോലെയാണ് മനസ്. നുണപറയില്ല അദ്ദേഹമെന്നും ബോബി പറഞ്ഞു. വിവിധ ന്യൂസ് ചാനലുകളോടായിരുന്നു ബോബിയുടെ പ്രതികരണം. വെറും ഫുട്ബോളറല്ല അദ്ദേഹമെന്ന് മറഡോണയോട് കൂടി താമസിച്ചപ്പോൾ മനസ്സിലായി. ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. ഇതോടെയാണ് മറഡോണയോടുള്ള ആരാധനയും സ്നേഹവും കൂടിയതെന്നും ബോബി പറയുന്നു. […]Read More
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി–-20 ടീമിൽ ഇടംനേടി. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിന് സ്ഥാനം ലഭിച്ചത്. പരിക്കേറ്റ രോഹിത് ശർമയും ഇശാന്ത് ശർമയും ടീമിലില്ല. രോഹിതിന്റെ അഭാവത്തിൽ ലോകേഷ് രാഹുൽ ട്വന്റി–-20, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റനാകും. നവംബർമുതൽ ജനുവരിവരെയാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനം. മൂന്ന് മത്സരങ്ങൾ വീതമുള്ള ട്വന്റി-20, ഏകദിന പരമ്പരയും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് മൂന്നുമാസം നീളുന്ന പര്യടനത്തിൽ. നവംബർ 27ന് […]Read More
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ശനിയാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ് – റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെ, വാഷിങ്ടൺ സുന്ദർ പറത്തിയ സിക്സറിൽനിന്ന് രക്ഷപ്പെടാൻ ഇരിക്കുന്ന സീറ്റിൽനിന്ന് എഴുന്നേറ്റ് ഓടുന്ന സഹതാരം യുസ്വേന്ദ്ര ചെഹലിന്റെ വിഡിയോ വൈറൽ. മത്സരത്തിനിടെ സുന്ദർ പറത്തിയ സിക്സറുകളിലൊന്നാണ് റോയൽ ചാലഞ്ചേഴ്സ് ഡഗ്ഔട്ടിനു സമീപത്തേക്ക് പറന്നിറങ്ങിയത്. പന്തിന്റെ വരവു കണ്ട് പേടിച്ചരണ്ട് സീറ്റിൽനിന്ന് എഴുന്നേറ്റ് ഓടുന്ന ചെഹലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മത്സരത്തിൽ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബാറ്റു ചെയ്യുമ്പോഴാണ് […]Read More
കണ്ണൂർ : കോടികൾ ഒഴുകുന്ന ഐപിഎൽ മത്സരത്തിൽ കളത്തിലിറങ്ങാതെ, ജഴ്സിയണിയാതെ കോടിപതിയായി മലയാളി. ഓൺലൈൻ വെർച്വൽ ഗെയിമായ ഡ്രീം ഇലവനിൽ പങ്കെടുത്തു വിജയിച്ചതോടെയാണ് പാനൂർ മീത്തലെ പറമ്പത്ത് കെ.എം.റാസിക് ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹനായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയെന്നാണു വിവരം. ഐപിഎല്ലിനോട് അനുബന്ധിച്ച് ഡ്രീം ഇലവനിൽ നടക്കുന്ന പ്രതിദിന മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഒരു കോടി രൂപ. ഐപിഎല്ലിൽ ഓരോ ദിവസവും ഏറ്റുമുട്ടുന്ന 2 ടീമുകളിൽ നിന്നു 11 താരങ്ങളെ തിരഞ്ഞെടുത്ത് […]Read More
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 59 റണ്‍സ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കാഗിസോ റബാദയാണ് ബാംഗ്ലൂരിന്റെ വിജയശിൽപി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി അക്ഷര്‍ പട്ടേലും ബൗളിങ്ങിൽ തിളങ്ങി. ബാംഗ്ലൂർ നിരയിൽ 39 പന്തില്‍ 43 […]Read More
കാബുള്‍: അഫ്ഗാനിസ്ഥാന് അമ്പയര്‍ ബിസ്മില്ലാ ജാന്‍ ഷിന്‍വാരി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റോഡ് സൈഡിലുണ്ടായ സ്ഫോടനത്തിലാണ് അഫ്ഗാന് അമ്പയറുടെ ദാരുണാന്ത്യം. നിരവധി രാജ്യാന്തര മത്സരങ്ങളില്‍ അദ്ദേഹം അമ്പയറായി എത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ 15 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്വന്റി20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമത് നില്ക്കുന്ന റാഷിദ് ഖാന് ജനിച്ച അഫ്ഗാനിസ്ഥാനിലെ നാന്‍ഗഡിലാണ് ബിസ്മില്ലാ ജാനിന്റെ ജീവനെടുത്ത സ്ഫോടനം ഉണ്ടായത്. അഫ്ഗാനിസ്ഥാന്റെ കിഴക്ക് ഭാഗത്തായുള്ള പ്രദേശമാണിത്. 6 രാജ്യാന്തര ഏകദിനത്തിലും, ട്വന്റി20യിലും ബിസ്മില്ല അമ്പയറായിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ സിംബാബ്വെയുടെ […]Read More
ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്പില് ഏഴ് റണ്‍സിനാണ് ചെന്നൈയുടെ പൊരുതല്‍ അവസാനിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ദുബായില്‍ ഇറങ്ങിയ സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 164 വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം നിശ്ചിയ ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157ല്‍ അവസാനിച്ചു. 42-4 എന്ന് തകര്‍ന്നിടത്ത് നിന്ന് ധോനിയും ജഡേജയും ചേര്‍ന്ന് ചെന്നൈയെ ജയത്തിന് അടുത്തെത്തിച്ചെങ്കിലും ഫിനീഷ് ചെയ്യാനായില്ല. ജഡേജ 35 പന്തില്‍ നിന്ന് 5 ഫോറും രണ്ട് […]Read More
അബുദാബി: കിങ്സ് ഇലവന് പഞ്ചാബിനെ 48 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയ വഴിയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ മുന്പില് വെച്ച 192 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിങ്സ് ഇലവന് നിശ്ചിത ഓവറില്‍ കണ്ടെത്തിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈയുടെ ബൂമ്ര, രാഹുല്‍ ചഹര്‍, പാറ്റിന്സന് എന്നിവരുടെ മികവാണ് കിങ്സ് ഇലവനെ കുഴക്കിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് ബൂമ്ര […]Read More
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കിങ്സ് ഇലവൻ പഞ്ചാബ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ വിരാട് കോലിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ പേരിൽ പുലിവാലു പിടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൂടിയായ കമന്റേറ്റർ സുനിൽ ഗാവസ്കർ. മത്സരത്തിൽ ബാംഗ്ലൂർ നായകന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കുമെതിരെ ഗാവസ്കർ വിവാദ പരാമർശം നടത്തിയത്. ഗാവസ്കറിന്റെ കമന്റ് അദ്ദേഹത്തേപ്പോലൊരു വ്യക്തിക്ക് ചേരുന്നതല്ലെന്ന അഭിപ്രായവുമായി ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യങ്ങളിലൂടെ […]Read More