ഹൈദരാബാദ്: കേരളത്തില്‍ നിന്നുള്ള 56 കാരനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച ഹൈദരാബാദിലെ 16 കാരിയെ പോലീസ് രക്ഷപ്പെടുത്തി. തന്റെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നീക്കം. സംഭവത്തിൽ അബ്ദുള്‍ റഹ്മാന്, വസീം ഖാന് എന്നീ ഇടനിലക്കാരെയും വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ ഖാസി മുഹമ്മദ് ബദിയുദ്ദീന്‍ ഖ്വാദ്രിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിപ്പോള്‍ ജയിലിലാണ്. 16 കാരിയെ വിവാഹം ചെയ്ത് നല്കാന് അവളുടെ പ്രായപൂര്‍ത്തിയായ ചേച്ചിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് ഉപയോഗിച്ചത്. പ്രതികള്‍ക്കെതിരെ പൊലീസ് […]Read More
അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് കൊറോണ വൈറസിനെ അതിവേഗം നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തൽ. കൊറോണ പോലുള്ള വൈറസുകളെ നശിപ്പിക്കാന്‍ ചെലവുകുറഞ്ഞ സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ ഈ പഠനഫലങ്ങള്‍ സഹായിക്കുമെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം. ആശുപത്രി-ഫാക്ടറി പരിസരങ്ങളും പ്രതലങ്ങളും വെന്റിലേറ്റര്‍ സംവിധാനങ്ങളും കുടിവെള്ള സംവിധാനങ്ങളും ശൂചീകരിക്കാന്‍ എളുപ്പമായിരിക്കും. ആരും വീടുകളില്‍ പരീക്ഷണം നടത്തരുതെന്നും അപകട സാധ്യതയുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്കിയ ഇസ്രായേലിലെ ടെൽ അവീവ് സര്‍വ്വകലാശാല വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്കി. ആശുപത്രി മുറികളിലെയും ലിഫ്റ്റുകളിലെയും വായുവില്‍ കൊറോണ വൈറസ് […]Read More
പാട്ന: സുന്ദരിമാരമൊത്ത് നേപ്പാളിലെ ഹോട്ടലില്‍ ഉല്ലാസജീവിതം നയിച്ച മൂന്ന് ജഡ്ജിമാരെ ബീഹാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. പാട്ന ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പൊതുഭരണവകുപ്പാണ് പ്രിന്‍സിപ്പല്‍ ജഡ്ജിയേയും മറ്റ് രണ്ട് പേരെയും പിരിച്ചുവിട്ടത്. ഹരി നിവാസ് ഗുപ്ത, ജിതേന്ദ്രനാഥ് സിംഗ്, കൊമാല്‍ റാം എന്നിവരെ സംഭവം നടന്ന 2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പിരിച്ചുവിടണമെന്ന് പാട്ന ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിരമിച്ച ശേഷമുള്ള ഒരു ആനുകൂല്യങ്ങളും നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സമസ്പൂരിലെ കുടുംബ കോടതി പ്രിന്‍സിപ്പല്‍ […]Read More
പട്ന : ബിഹാറിലെ കോവിഡ് രോഗികളെ ചികില്സിക്കുന്ന ആശുപത്രികളിലേക്ക് കഴിഞ്ഞ അഞ്ച് മാസമായി സൗജന്യമായി ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന പട്ന സ്വദേശി ഗൗരവ് റായിയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പട്ന ഉള്‍പ്പടെ സംസ്ഥാനത്തെ പതിനെട്ട് ജില്ലകളിലെ കോവിഡ് ആശുപത്രികളിലേക്കാണ് ഗൗരവ് റായ് സൗജന്യമായി ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കിടന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇത്തരത്തിലുള്ള സഹായം ചെയ്യാന്‍ ഗൗരവ് റോയിയെ പ്രേരിപ്പിച്ചത്. ആറ് മാസം മുമ്പാണ് ഗൗരവ് റായ് കോവിഡ് […]Read More
ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോത്തിലാല്‍ വോറയുടെ മരണം വൈകിട്ട് നാലുമണിയോടെയാണ് സംഭവിച്ചത്. ഒക്ടോബറില്‍ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന മോത്തിലാല്‍ വോറ സോണിയ ഗാന്ധിയുടെ വിശ്വസ്തരില്‍ പ്രധാനി ആയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലം എ.ഐ.സി.സി ട്രഷററായും, ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സമീപ […]Read More
അഹമ്മദബാദ്: മരണത്തിലും അഞ്ചുപേർക്ക് ജീവിക്കാനുള്ള പ്രതീക്ഷനല്‍കിയാണ് കുഞ്ഞു ജഷ് മടങ്ങിയത്. മസ്തിഷ്ക മരണം സംഭവിച്ച ഈ രണ്ടരവയസുകാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെയാണ് അഞ്ച് പേർക്ക് പുത്തൻപ്രതീക്ഷ ലഭിച്ചിരിക്കുന്നത്. വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജഷ് സഞ്ജീവ് ഓസ എന്ന രണ്ടരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ കുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് […]Read More
പട്ന: സുഹൃത്തുക്കൾക്ക് ഭാര്യയെ ബലാത്സംഗം ചെയ്യാൻ അനുമതി നൽകി യുവാവ്. ഭാര്യയെ പണയം വച്ച് കളിച്ച ചൂതാട്ട മത്സരത്തിൽ തോറ്റതോടെയാണ് യുവാവിന്റെ ഈ ക്രൂരപ്രവൃത്തി. ബീഹാറിലെ ഭഗൽപുർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സോനു ഹരിജൻ എന്നയാളെ അറസ്റ്റ് ചെയ്തതായി മൊസാഹിദ്പുർ എസ്എച്ച്ഒ രാജേഷ് കുമാർ ഝാ അറിയിച്ചു. ‘സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വളരെ പെട്ടെന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കിയുള്ള ആളുകളെയും വൈകാതെ […]Read More
കൊൽക്കത്ത: അന്ധവിശ്വാസത്തിന്റെ പേരിൽ അരുംകൊല. പശ്ചിമബംഗാളിലാണ് സംഭവം. അമ്മ ആട്ടുകല്ല് കൊണ്ട് 25കാരനായ മകന്റെ തല അടിച്ചു തകർക്കുകയും ഇളയമകനൊപ്പം ചേർന്ന് ശരീരം വെട്ടിനുറുക്കി മസാലയും നെയും ചേർത്ത് പൊരിക്കുകയുമായിരുന്നു. താന്ത്രിക വിദ്യയുടെ ഭാഗമായാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അർജുൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നേരത്തെ അർജുനെ കാണാനില്ലെന്ന് കാട്ടി പിതാവ് അനിൽ മഹെൻസരിയ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. വ്യാഴാഴ്ച വൈകുന്നേരം ബിദാൻനഗർ ഈസ്റ്റ് […]Read More
ചെന്നൈ: ഓഫീസിന് സമീപത്തെ ശുചിമുറിയിലേക്ക് പോയ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണ മരണം. തമിഴ്നാട് കാഞ്ചിപുരം അസിരിനഗർ നിവാസി ശരണ്യ (24) ആണ് മരിച്ചത്. ഇവിടെ കലകത്തൂർ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സെന്ററിൽ ജൂനിയർ അസിസ്റ്റന്റാണ് ഭിന്നശേഷിക്കാരിയായ ശരണ്യ. ഓഫീസിൽ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിനാൽ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറി സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. അവിടെ വച്ചാണ് അപകടം. ടോയ്ലറ്റില് പോകാനിറങ്ങിയതായിരുന്നു ശരണ്യ. കനത്തമഴ പെയ്തതിനാൽ പ്രദേശമാകെ വെള്ളം കെട്ടിയ നിലയിലായിരുന്നു. ടോയ്ലറ്റിന് മുന്നിലായാണ് സെപ്റ്റിക് ടാങ്ക്. […]Read More
പട്ന: ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം. കുന്ദൻ മൻഡൽ എന്നയാൾ വീട്ടിലേക്ക് വാങ്ങിയ 2 കിലോ മീനിനെചൊല്ലിയുള്ള തർക്കമാണ് അദ്ദേഹത്തിന്റെ ഭാര്യ സാറ ദേവിയുടെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭാര്യയും നാല് മക്കളുമാണ് കുന്ദൻ മൻഡലിന്റെ വീട്ടിലുള്ളത്. കുന്ദൻ വാങ്ങിയ മീൻ, ഭാര്യ സാറ ദേവി കറിവച്ചു. കുന്ദനും നാല് മക്കളും ചേർന്ന് ഉച്ചഭക്ഷണത്തിന് മീൻകറി കഴിക്കുകയും ചെയ്തു. […]Read More