സായി ശ്വേത ടീച്ചറെ അറിയില്ലേ..വിക്ടേഴ്സ് ചാനലില്‍ ആദ്യ ക്ലാസില്‍ തന്നെ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനം കവര്‍ന്ന ടീച്ചറെ..കുട്ടികള്‍ മാത്രമല്ല, രക്ഷിതാക്കള്‍ വരെ ടീച്ചറുടെ മനോഹരമായ ക്ലാസില്‍ ലയിച്ചിരുന്നു പോയിട്ടുണ്ട്. ഇപ്പോൾ സിനിമയിലെ അവസരം നിരസിച്ചതിന് തനിക്ക് നേരെയുണ്ടായ അവഹേളനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സായി ശ്വേത. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരാളാണ് സായിയെ വിളിച്ചത്. എന്നാൽ സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞതിന് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടു […]Read More
മികച്ച അഭിനേതാവ്, ഗായിക, ഡാൻസർ, മ്യൂസിക് കംപോസർ… തെന്നിന്ത്യൻ സുന്ദരി ആൻഡ്രിയ ജർമിയയയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ സ്റ്റൈലൻ ഫോട്ടോഷൂട്ടാണ്. ചുവപ്പിൽ അതിമനോഹരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ചുവപ്പ് ഫ്രോക്ക് അണിഞ്ഞുകൊണ്ടുള്ളതാണ് ചിത്രങ്ങൾ. ഡീപ് ബാക്ക് നെക്ക് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. സിപിംൾ ലുക്കിലാണ് താരം എത്തുന്നത്. കല്ലുവെച്ച കമ്മലും മോതിരവും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ഹലോ സെപ്റ്റംബർ എന്ന അടിക്കുറിപ്പിലാണ് ആൻഡ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. […]Read More
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിയായ ഡോ. എമില്‍ വിന്‍സെന്റ് ആണ് വരന്. മോഹന്‍ലാലും ഭാര്യ സുചിത്രയും പ്രണവ് മോഹന്‍ലാലും വിവാഹ നിശ്ചയ ചടങ്ങുകളില്‍ പങ്കെടുത്തു. മകളുടെ വിവാഹനിശ്ചയ വാര്‍ത്ത ആന്റണി ആണ് പങ്കുവച്ചത്. ചടങ്ങുകളുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ഡ്രൈവറായി ഒപ്പം ചേര്‍ന്ന ആന്റണി പിന്നീട് സൂപ്പര്‍താരത്തിന്റെ ആത്മമിത്രമാകുകയായിരുന്നു. […]Read More
മലയാളികളുടെ ഇഷ്ടതാരമാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി മലയാളക്കരയുടെ മനം കവര്‍ന്നത്. ഇപ്പോള്‍ മാസ്ക് ധരിച്ച് പരീക്ഷ എഴുതാനെത്തിയ നടിയുടെ ചിത്രമാണ് വൈറലാകുന്നത്. ട്രിച്ചിയിലെ ഒരു കോളജിൽ പരീക്ഷ എഴുതാൻ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളാണിതെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്. ഡോക്ടർമാർക്ക് വേണ്ടിയുള്ള ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷനായാണ് താരം എത്തിയത്.ഓറഞ്ച് നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് താരം എത്തിയത്. മാസ്കും ഗ്ലൗസും താരം അണിഞ്ഞിട്ടുണ്ടായിരുന്നു. സായ് പല്ലവിയാണ് എത്തിയത് എന്ന് അറിഞ്ഞതോടെ കോളജിലെ സ്റ്റാഫുകളും കുട്ടികളും […]Read More
ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരില്‍ 54 ശതമാനവും പതിനെട്ടു മുതല്‍ നാല്‍പ്പത്തിനാലു വരെയുള്ള പ്രായപരിധിയില്‍ പെട്ടവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. കോവിഡ് പിടിപെട്ടു മരിക്കുന്നവരില്‍ 51 ശതമാവും അറുപതു വയസിനു മുകളിലുള്ളവരാണെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വൈറസ് ബാധയെത്തുടര്‍ന്നു മരണത്തിനു കീഴടങ്ങുന്നവരില്‍ 36 ശതമാനവും 45-60 പ്രായപരിധിയിലുള്ളവരാണ്. പതിനൊന്നു ശതമാനം പേര് 26-44 പ്രായത്തിലുള്ളവരും ഒരു ശതമാനം 18-25 പ്രായപരിധിയിലുള്ളവരുമാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. പുരുഷന്മാരാണ് രാജ്യത്ത് കൂടുതല്‍ കോവിഡിനു കീഴടങ്ങുന്നത്- 69 ശതമാനമാണ് മരിക്കുന്നവരില്‍ […]Read More
ലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുന്ന കൊവിഡ് 19 മനുഷ്യകുലത്തെ പിടിച്ചുലയ്ക്കുന്ന ആദ്യത്തെ മഹാമാരിയല്ല. കൊവിഡിനും മുമ്പെ മാരകമായ പല പകര്‍ച്ചവ്യാധികളും അനേക ലക്ഷം പേരുടെ ജീവനെടുത്ത് കടന്ന് പോയിട്ടുണ്ട്. അവയെ കുറിച്ച്… പ്ളേഗ് – 1720 ഇരുപത് എന്ന ഗണത്തിൽ പെട്ട ആദ്യത്തെ മഹാമാരിയുടെ വരവറിയിക്കുന്നത് 1720 -ലാണ്. ബ്യൂബോണിക് പ്ളേഗ് എന്നറിയപ്പെട്ട പ്ളേഗുകളുടെ അവസാനത്തെ ഔട്ട് ബ്രേക്ക് ആയിരുന്നു മാർസെയ്ലിലെ മഹാവ്യാധി. എലികൾക്കും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന്, മൂന്ന് […]Read More
ലഖ്നൗ: തൊഴിലുറപ്പ് പണിക്കിടെ കുഴിയെടുത്തപ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിച്ച മണ്കുടത്തില് കണ്ടെത്തിയത് 19ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വെള്ളി, വെങ്കലനാണയങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് നാണയങ്ങള്‍ ലഭിച്ചത്. 1862 കാലത്ത് ഉപയോഗിച്ച നാണയങ്ങളാണ് ഇവ. 17 വെള്ളിനാണയങ്ങളും 287 വെങ്കലനാണയങ്ങളുമാണുള്ളത്. ഇവ സഫിപൂര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതായി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു. മണ്‍കുടം കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ അതിന് മേല്‍ ചാടി വീഴുകയും അതിനകത്തെ നാണയങ്ങളെ ചൊല്ലി തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ചിലര്‍ നാണയങ്ങളുമായി […]Read More
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഓസ്ട്രേലിയയില്‍ നിന്നുളള കാരിന് ജോണ്സണ്. ആ സമയത്ത് മാറാന്‍ തോന്നിയത് ഭാഗ്യമായാണ് അവര്‍ കരുതുന്നത്. അപകടത്തില്‍ നിന്ന് സ്ത്രീ കഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയാണ് സ്ത്രീ. ഒരു നിമിഷം അവിടെ നിന്ന് മാറി നിന്ന സമയത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബാഗും സൈന്‍ ബോര്‍ഡും ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുളളത്. https://www.facebook.com/watch/?v=643876883214498&extid=VJGRm66fqLiJ4QQs ഓഗസ്റ്റ് 16ന് […]Read More