വലിയ ടൂര്‍ണമെന്റുകളില്‍ പോലും ഫലം നോക്കാതെ കളിക്കുന്ന ധോനി ക്രിക്കറ്റിലെ യോഗിയാണെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥ്. അശ്വിനൊപ്പമുള്ള ചാറ്റിലാണ് ധോനിയെ ശ്രീനാഥ് യോഗി എന്ന് വിശേഷിപ്പിച്ചത്. കളി മനസിലാക്കുന്ന വിധം, റിസല്ട്ടുകളോട് താത്പര്യമില്ലായ്മ, സംസാരിക്കുന്ന വിധം, പെരുമാറ്റം, കിരീടം നേടി കഴിയുമ്പോള്‍ എത്ര വിലമതിപ്പുള്ളതാണെങ്കിലും മറ്റൊരാളുടെ കൈകളിലേക്ക് ധോനി നല്‍കും. എന്നിട്ട് മാറി നില്ക്കും. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്ക്കുമ്പോള് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് ധോനിയുടെ ശരീരഭാഷ… ഇന്ത്യ, കെനിയ, പാകിസ്ഥാന് ടീമുകളുടെ ജൂനിയര്‍ ലെവല്‍ […]Read More
രാത്രി ഉറങ്ങുന്നതിന് മുൻപ് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ കുറവാണ്. എന്നാൽ രാത്രികാലങ്ങളിലെ അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം നല്ലതല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഗവേഷകർ. പുരുഷന്മാര് രാത്രികാലങ്ങളില്‍ കൂടുതലായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് പ്രത്യുല്പാദന ശേഷിയെ ബാധിക്കുമെന്നാണ് പുതിയ പഠനം. കിടക്കുന്നതിനു മുമ്പ് പ്രകാശം നിര്‍ഗമിക്കുന്ന സ്ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നതുമൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവുണ്ടാകുമെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഏറെ ഗൗരവത്തിലുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത് ആദ്യമായാണ്. ജേണല്‍ സ്ലീപ്പ് എന്ന മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 21നും 59നും […]Read More
കോഴി പ്രസവിച്ചു എന്ന വാർത്ത സാധാരണഗതിയിൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ, കണ്ണൂർ പിണറായിയിൽ ഒരു കോഴി പ്രസവിച്ചു.കെ.എസ് സിബി ജീവനക്കാരനായ പുഷ്പനും ഭാര്യ രജിനയും വളർത്തുന്ന കോഴിയാണ് പ്രസവിച്ചത്. ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയാണ് രജിനയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചത്. കഴിഞ്ഞ മാർച്ചിലാണ് നൂറ് കോഴിക്കുഞ്ഞുങ്ങളെ വീട്ടിൽ എത്തിച്ചത്. അതിൽ ഭൂരിഭാഗവും അസുഖം വന്നു ചത്തു പോയി. അവശേഷിക്കുന്ന 30 കോഴികളിൽ ഒന്നാണ് കഴിഞ്ഞദിവസം പ്രസവിച്ചത്. ഒരുമാസം മുമ്പാണ് കോഴികൾ മുട്ടയിടാൻ ആരംഭിച്ചത്. പ്രസവത്തിലൂടെ പുറത്തുവന്നത് […]Read More
അത്ഭുത ദ്വീപ് എന്ന സിനിമ കണ്ടവരാരും ഷന്മുഖനെ മറന്നിട്ടുണ്ടാകില്ല. കോവിഡ് കാലത്ത് സിനിമ ചിത്രീകരണം നടക്കാത്തതിനാൽ ജീവിതം മുന്നോട്ട് നയിക്കാനായി ലോട്ടറി വില്‍പ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ്ഷണ്മുഖന് വേണമെങ്കില്‍ ഒരെണ്ണമെടുത്തോ അടിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം…ലോട്ടറി അടിച്ചാല്‍ എന്നെ വച്ച് ഒരു സിനിമ എടുത്തു കളയാമെന്നു വിചാരിക്കേണ്ട…സോറി എനിക്കു സമയമില്ല.മറ്റൊന്നും തോന്നരുത് വലിയ തിരക്കിലാണ്’.ലോട്ടറി എടുക്കുന്നവരോട് ഷണ്മുഖന് പറയാന്‍ ഇതേയുള്ളു. 47 വയസുള്ള ഷണ്മുഖന് അമ്മ മരിച്ചതോടെ ഒറ്റയാള്‍ തടിയാണ്. പള്ളുരുത്തിയില്‍ കൂട്ടുകാരനൊപ്പമാണ് ഇപ്പോള്‍ താമസം.Read More
ലോകമെങ്ങും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാല്‍ കനത്ത പിഴ അടക്കേണ്ടി വരും. യൂബര്‍ ടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് യൂബര്‍. യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ടാക്സി വിളിച്ച ആള് മുഖാവരണം ധരിച്ച് കൊണ്ടുളള സെല്‍ഫി പങ്കുവെയ്ക്കണമെന്ന് യൂബറിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിനായി പ്രത്യേക ഫീച്ചറാണ് യൂബര്‍ അവതരിപ്പിച്ചത്. നേരത്തെ ഡ്രൈവര്‍മാര്‍ക്കും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുന്‍പ് മുഖാവരണം ധരിച്ചതായി ഉറപ്പാക്കാന്‍ സെല്‍ഫി അയച്ചു കൊടുക്കാന്‍ തന്നെയായിരുന്നു ഡ്രൈവര്‍മാരോട് […]Read More
കോവിഡ് പിടിപെട്ടു ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കു സ്റ്റിറോയ്ഡ് ചികിത്സ നല്കുന്നതു മരണ നിരക്ക് 20 ശതമാനം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഏഴ് രാജ്യാന്തര പഠനങ്ങളില്‍ ഇക്കാര്യം വ്യക്തമായതിനെത്തുടര്‍ന്ന് ഡബ്ല്യൂഎച്ച്ഒ ചികിത്സാ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി. ഹൈഡ്രോകോര്‍ട്ടിസോണ്‍, ഡെക്സാമെത്തസോണ്‍, മീഥൈല്‍പ്രെഡ്നിസോലോണ്‍ എന്നിവ ഉപയോഗിച്ചു നടത്തിയ പരീക്ഷണമാണ് ഫലം കണ്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇത്തരം മരുന്നുകള്‍ മരണനിരക്കു കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ടെന്ന് വ്യത്യസ്ത പഠനങ്ങളില്‍ വ്യക്തമായതിനെത്തുടര്‍ന്ന് ചികിത്സാ നിര്‍ദേശങ്ങള്‍ പുതുക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോര്‍ട്ടിസ്റ്റിറോയ്ഡ് നല്കിയ രോഗികളിലെ രോഗമുക്തി നിരക്ക് […]Read More
സായി ശ്വേത ടീച്ചറെ അറിയില്ലേ..വിക്ടേഴ്സ് ചാനലില്‍ ആദ്യ ക്ലാസില്‍ തന്നെ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനം കവര്‍ന്ന ടീച്ചറെ..കുട്ടികള്‍ മാത്രമല്ല, രക്ഷിതാക്കള്‍ വരെ ടീച്ചറുടെ മനോഹരമായ ക്ലാസില്‍ ലയിച്ചിരുന്നു പോയിട്ടുണ്ട്. ഇപ്പോൾ സിനിമയിലെ അവസരം നിരസിച്ചതിന് തനിക്ക് നേരെയുണ്ടായ അവഹേളനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സായി ശ്വേത. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരാളാണ് സായിയെ വിളിച്ചത്. എന്നാൽ സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞതിന് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടു […]Read More
മികച്ച അഭിനേതാവ്, ഗായിക, ഡാൻസർ, മ്യൂസിക് കംപോസർ… തെന്നിന്ത്യൻ സുന്ദരി ആൻഡ്രിയ ജർമിയയയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ സ്റ്റൈലൻ ഫോട്ടോഷൂട്ടാണ്. ചുവപ്പിൽ അതിമനോഹരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ചുവപ്പ് ഫ്രോക്ക് അണിഞ്ഞുകൊണ്ടുള്ളതാണ് ചിത്രങ്ങൾ. ഡീപ് ബാക്ക് നെക്ക് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. സിപിംൾ ലുക്കിലാണ് താരം എത്തുന്നത്. കല്ലുവെച്ച കമ്മലും മോതിരവും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ഹലോ സെപ്റ്റംബർ എന്ന അടിക്കുറിപ്പിലാണ് ആൻഡ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. […]Read More
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിയായ ഡോ. എമില്‍ വിന്‍സെന്റ് ആണ് വരന്. മോഹന്‍ലാലും ഭാര്യ സുചിത്രയും പ്രണവ് മോഹന്‍ലാലും വിവാഹ നിശ്ചയ ചടങ്ങുകളില്‍ പങ്കെടുത്തു. മകളുടെ വിവാഹനിശ്ചയ വാര്‍ത്ത ആന്റണി ആണ് പങ്കുവച്ചത്. ചടങ്ങുകളുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ഡ്രൈവറായി ഒപ്പം ചേര്‍ന്ന ആന്റണി പിന്നീട് സൂപ്പര്‍താരത്തിന്റെ ആത്മമിത്രമാകുകയായിരുന്നു. […]Read More
മലയാളികളുടെ ഇഷ്ടതാരമാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി മലയാളക്കരയുടെ മനം കവര്‍ന്നത്. ഇപ്പോള്‍ മാസ്ക് ധരിച്ച് പരീക്ഷ എഴുതാനെത്തിയ നടിയുടെ ചിത്രമാണ് വൈറലാകുന്നത്. ട്രിച്ചിയിലെ ഒരു കോളജിൽ പരീക്ഷ എഴുതാൻ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളാണിതെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്. ഡോക്ടർമാർക്ക് വേണ്ടിയുള്ള ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷനായാണ് താരം എത്തിയത്.ഓറഞ്ച് നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് താരം എത്തിയത്. മാസ്കും ഗ്ലൗസും താരം അണിഞ്ഞിട്ടുണ്ടായിരുന്നു. സായ് പല്ലവിയാണ് എത്തിയത് എന്ന് അറിഞ്ഞതോടെ കോളജിലെ സ്റ്റാഫുകളും കുട്ടികളും […]Read More