കോട്ടയം; മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ചങ്ങനാശ്ശേരി കറുകച്ചാലിലാണ് സംഭവമുണ്ടായത്. ശാന്തിപുരം റൈട്ടൻകുന്ന് ചക്കുങ്കൽ ജോൺ ജോസഫ് (65) ആണ് മകൻ ജോസി ജോണിന്റെ (37) ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മദ്യലഹരിയിലാണ് ജോസി ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാവിലെ 11നായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോൺ. ഇരുവൃക്കകളും തകരാറിലായതോടെ 3 വർഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ […]Read More
ബെംഗളൂരു: കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയിൽ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ–47’ എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കിയതായും ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മൊഴി നൽകി. വസ്ത്രവ്യാപാരവും ഹോട്ടൽ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വിൽപനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി. അടുത്ത ബന്ധുക്കൾക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയില്ലെന്നും അനൂപ് മൊഴി നൽകി 2013ൽ ബെംഗളൂരുവിൽ എത്തിയതു മുതൽ ആഫ്രിക്കൻ സംഘങ്ങളിൽ നിന്നു […]Read More
കോഴിക്കോട്: രാഷ്ട്രീയത്തില്‍ അല്പമെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് രാജിവെക്കാന്‍ പറ്റിയ നല്ല ദിവസമാണിന്ന് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കള്ളക്കടത്ത് കേസിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ എകെജി സെന്ററിനും ബന്ധമുണ്ടെന്നതാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരുക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകകള്ളന്‍മാരുടെ താവളമായി മാറി. സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് രാജ്യത്തെ തീവ്രവാദസംഘടനകളുമായും അന്താരാഷ്ട്രമയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെല്ലാമായി […]Read More
തിരുവനന്തപുരം: വിദേശത്തു ചികിത്സയ്ക്ക് പോയസമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് എങ്ങനെയെന്ന് യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍. കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ?. സപ്തംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തുപോകുന്നത്. തിരിച്ചെത്തിയത് സ്പതംബര്‍ 23നാണ്. ഒന്‍പതാം തിയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതായി കാണുന്നു. ഈ ഫയലില്‍ ഒപ്പുവെച്ചത് ശിവശങ്കറാണോ?, സ്വപ്ന സുരേഷാണോ? – സന്ദീപ് വാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. വിദേശത്തുള്ളപ്പോള്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ഒപ്പിടാന്‍ കഴിഞ്ഞെങ്കില്‍ നാട്ടിലുള്ളപ്പോഴും ഇത് സംഭവിക്കാമല്ലോയെന്നും […]Read More
തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് സിപിഎം. ആസൂത്രിതമായ കൊലപാതകമാണെന്നും, ഇതിന്റെ പിന്നിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കയ്യില്‍ വാളുണ്ടായിരുന്നത് സ്വയം രക്ഷയ്ക്ക് വേണ്ടി കരുതിയതാകാമെന്നും ആനാവൂര്‍ നാഗപ്പന് വിശദീകരിച്ചു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊല വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. ആകസ്മികമായി നടന്നതല്ല. രണ്ട് സ്ഥലത്തുവെച്ചാണ് ഗൂഡാലോചന നടന്നത്. ഒരു വീട്ടിലും ഒരു ഫാം ഹൗസിലും വെച്ചാണ് ഗൂഢാലോചന […]Read More
കോഴി പ്രസവിച്ചു എന്ന വാർത്ത സാധാരണഗതിയിൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ, കണ്ണൂർ പിണറായിയിൽ ഒരു കോഴി പ്രസവിച്ചു.കെ.എസ് സിബി ജീവനക്കാരനായ പുഷ്പനും ഭാര്യ രജിനയും വളർത്തുന്ന കോഴിയാണ് പ്രസവിച്ചത്. ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയാണ് രജിനയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചത്. കഴിഞ്ഞ മാർച്ചിലാണ് നൂറ് കോഴിക്കുഞ്ഞുങ്ങളെ വീട്ടിൽ എത്തിച്ചത്. അതിൽ ഭൂരിഭാഗവും അസുഖം വന്നു ചത്തു പോയി. അവശേഷിക്കുന്ന 30 കോഴികളിൽ ഒന്നാണ് കഴിഞ്ഞദിവസം പ്രസവിച്ചത്. ഒരുമാസം മുമ്പാണ് കോഴികൾ മുട്ടയിടാൻ ആരംഭിച്ചത്. പ്രസവത്തിലൂടെ പുറത്തുവന്നത് […]Read More
സായി ശ്വേത ടീച്ചറെ അറിയില്ലേ..വിക്ടേഴ്സ് ചാനലില്‍ ആദ്യ ക്ലാസില്‍ തന്നെ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനം കവര്‍ന്ന ടീച്ചറെ..കുട്ടികള്‍ മാത്രമല്ല, രക്ഷിതാക്കള്‍ വരെ ടീച്ചറുടെ മനോഹരമായ ക്ലാസില്‍ ലയിച്ചിരുന്നു പോയിട്ടുണ്ട്. ഇപ്പോൾ സിനിമയിലെ അവസരം നിരസിച്ചതിന് തനിക്ക് നേരെയുണ്ടായ അവഹേളനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സായി ശ്വേത. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരാളാണ് സായിയെ വിളിച്ചത്. എന്നാൽ സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞതിന് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടു […]Read More
ലഖ്നൗ: തൊഴിലുറപ്പ് പണിക്കിടെ കുഴിയെടുത്തപ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിച്ച മണ്കുടത്തില് കണ്ടെത്തിയത് 19ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വെള്ളി, വെങ്കലനാണയങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് നാണയങ്ങള്‍ ലഭിച്ചത്. 1862 കാലത്ത് ഉപയോഗിച്ച നാണയങ്ങളാണ് ഇവ. 17 വെള്ളിനാണയങ്ങളും 287 വെങ്കലനാണയങ്ങളുമാണുള്ളത്. ഇവ സഫിപൂര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതായി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു. മണ്‍കുടം കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ അതിന് മേല്‍ ചാടി വീഴുകയും അതിനകത്തെ നാണയങ്ങളെ ചൊല്ലി തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ചിലര്‍ നാണയങ്ങളുമായി […]Read More
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഓസ്ട്രേലിയയില്‍ നിന്നുളള കാരിന് ജോണ്സണ്. ആ സമയത്ത് മാറാന്‍ തോന്നിയത് ഭാഗ്യമായാണ് അവര്‍ കരുതുന്നത്. അപകടത്തില്‍ നിന്ന് സ്ത്രീ കഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയാണ് സ്ത്രീ. ഒരു നിമിഷം അവിടെ നിന്ന് മാറി നിന്ന സമയത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബാഗും സൈന്‍ ബോര്‍ഡും ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുളളത്. https://www.facebook.com/watch/?v=643876883214498&extid=VJGRm66fqLiJ4QQs ഓഗസ്റ്റ് 16ന് […]Read More
കോഴിക്കോട്: സിനിമാ ഓഫര്‍ നിരസിച്ചതിന്റെ പേരില്‍ അധ്യാപിക സായി ശ്വേതയെ സോഷ്യല്‍ മീഡിയയിലുടെ അപമാനിച്ച അഭിഭാഷകന് ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു. ഇത് സംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ശ്രീജിത്തിനെതിരെ സായി ശ്വേത കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ച് വക്കീല്‍ കൂടിയായ വ്യക്തി തന്നെ വിളിച്ചിരുന്നുവെന്നും കൂടുതല്‍ സംസാരങ്ങള്‍ക്ക് ശേഷം താല്പര്യമില്ലെന്ന് അയാളെ അറിയിച്ചിരുന്നതായും സായി ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാള്‍ […]Read More