കൊച്ചി: പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന് കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബ അര്‍ഹയായി. ദുബായിലെ അറ്റ്ലാന്റിസ് ദി പാമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും, എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും, ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം 250,000 യുഎസ് ഡോളര്‍ […]Read More
തൃശൂര്‍ : മസ്തിഷ്ക മരണം സംഭവിച്ച തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജോസ് (61 വയസ്സ്) യാത്രയായത് മൂന്നു പേർക്ക് പുതു ജന്മം നൽകി. റോഡപകടത്തെ തുടര്‍ന്ന് അത്യാഹിതാവസ്ഥയിലായ ജോസിന്റെ മസ്തിഷ്കമരണം മെയ് 10ാം തിയ്യതി സ്ഥിരീകരിക്കുകയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മസ്തിഷ്ക മരണം സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്ന് അവയവദാനത്തിന്റെ പ്രസക്തിയെ കുറിച്ച് ഡോക്ടര്‍മാര്‍ കുടുംബത്തെ ബോധവത്കരിക്കുകയും അവര്‍ തയ്യാറാവുകയുമായിരുന്നു. ഇ എസ് ഐ പരിധിയില്‍ ഉള്‍പ്പെടുന്ന വ്യക്തിയായതിനാല്‍ അവയവദാനത്തിന് ആവശ്യമായ ഇ എസ് ഐ സമ്മതവും, […]Read More
കൊച്ചി: വിവിധ തരം സീഫുഡ് വിഭവങ്ങള്‍ക്ക് പേര് കേട്ട ഇടപ്പള്ളി ബൈപ്പാസില്‍ സ്ഥിതിചെയ്യുന്ന ചീനവല റസ്റ്റോറന്റില്‍ ഇന്ന് (മെയ് 6) മുതല്‍ മെയ് 15 വരെ ഗോവന്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പാചക രംഗത്ത് 40-ലേറെ വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള ഗോവയില്‍ നിന്നുള്ള പ്രശസ്ത ഷെഫുമാരായ ഷെഫ് ഹെന്‍സില്‍ കാമിലോസ് സാല്‍ദാന, ഷെഫ് കാര്‍മോ പീറ്റര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റ് നടക്കുക. തനതായ ഗോവന്‍ വിഭവങ്ങള്‍ ഉള്കൊള്ളിച്ചുള്ളതാണ് ഫുഡ് ഫെസ്റ്റിലെ മെനു. ഉച്ചയ്ക്ക് ഗോവന്‍ താലിയും വൈകീട്ട് […]Read More
കോട്ടക്കൽ: കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ഉത്തര കേരളത്തിന്റെ ആതുരസേവന മേഖലയുടെ കേന്ദ്രം എന്ന നിലയിലേക്കുള്ള കോട്ടക്കലിന്റെ വളർച്ചയിൽ നിർണ്ണായകമായാണ് അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തീകരിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ആതുര സേവന ശൃംഖലകളിലൊന്നായ ആസ്റ്റർ ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രദ്ധേയമായ സ്ഥാപനമാണ് കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. അതീവ ഗുരുതരമായ വൃക്കരോഗവുമായെത്തിയ തൃശ്ശൂർ സ്വദേശിയായ 53 വയസ്സുകാരനാണ് കോട്ടക്കൽ ആസ്റ്റർ മിംസിൽ വിജയകരമായി വൃക്കമാറ്റിവെക്കലിന് […]Read More
കൊച്ചി: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിംഗ് പരിശീലന ദാതാക്കളായ സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമി യുഎസിലെ ടെക്സാസ് ആസ്ഥാനമായുള്ള പ്രമുഖ മെഡിക്കല്‍ കോഡിംഗ് കമ്പനിയായ കോറോഹെല്‍ത്തുമായി സഹകരിച്ച് കൊച്ചിയില്‍ മെഡിക്കല്‍ കോഡിംഗ് നവാഗതര്‍ക്കായി റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30ന് (ശനി) കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെയാണ് ഏകദിന റിക്രൂട്ട്മെന്റ് ഡ്രൈവ് നടക്കുക. ഏതെങ്കിലും ബിരുദമുള്ള സിപിസി സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡര്‍മാര്‍ക്കും, സര്‍ട്ടിഫിക്കറ്റില്ലാത്ത മെഡിക്കല്‍ കോഡിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ ലൈഫ് സയന്‍സ്, […]Read More
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റെ് സ്റ്റഡീസും (ജിംസ്), സ്കില്‍ ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള ലോജിസ്റ്റിക്സ് സ്കില്‍ കൗണ്‍സിലും (എല്‍.എസ്.സി) ചേര്‍ന്ന് കൊളാബറേറ്റീവ് പാര്‍ട്ട്ണേഴ്സ് ആകുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചു നടന്ന ചടങ്ങില്‍ എല്‍.എസ്.സി ഹെഡ് ഓഫ് എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റിവിസ് പ്രൊ. എസ്സ് ഗണേഷന് ജിംസ് സി.ഇ.ഒ എസ്. എസ് ശ്രീജിത്തിന് ധാരണാപത്രം കൈമാറി. ധാരണാ പത്രപ്രകാരം, ജിംസും കാലിഫോര്‍ണിയയിലുള്ള വേള്‍ഡ് യൂണിവേഴ്സിറ്റി കണ്‍സോര്‍ഷ്യവും ചേര്‍ന്ന് […]Read More
ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പടെ ഭിന്നശേഷി സൗഹൃദമാക്കി ബാരിയർ ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് സംസ്ഥാനം അടുക്കുകയാണെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി മേഖലയിൽ രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനം ഒരു വർഷത്തിനുള്ളിൽ മുഴുവൻ ഭിന്നശേഷിക്കാർക്കും യു ഡി ഐ ഡി ‘ കാർഡ് വിതരണം ചെയ്യുമെന്നും അവർ പറഞ്ഞു. അസിസ്റ്റീവ് വില്ലേജുകൾ മുഴുവൻ ജില്ലകളിലും ആരംഭിക്കുമെന്ന വാഗ്ദാനം ഉടൻ പ്രാവർത്തിക്കമാക്കുമെന്നും അവർ. നിപ്മറിൽ അരംഭിച്ച വിവിധ […]Read More
കൊച്ചി: ശബ്ദാധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ സ്പീക്ക്ആപ്പുമായി മലയാളി യുവാക്കള്‍. കോട്ടയം സ്വദേശി അലന് എബ്രഹാം, മാവേലിക്കര സ്വദേശി ആര് വരുണ്‍, ഗുജറാത്ത് സ്വദേശി എന്നിവര്‍ ചേര്‍ന്നാണ് വോയിസ് അധിഷ്ടിത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ സ്പീക്ക്ആപ്പിന് രൂപം നല്‍കിയത്. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം വളരെ ഇഷ്ടമുള്ള ഭാഷയില്‍ വോയിസ് നോട്ടായി പോസ്റ്റ് ചെയ്യാമെന്നതാണ് ആപ്പിന്റെ പ്രത്യേകത. കൂടാതെ, മറ്റു സമൂഹമാധ്യമങ്ങളിലേത് പോലെ ഫോട്ടോ, വിഡിയോ എന്നിവയും ഇവിടെ പങ്കുവെക്കാം. ഗുജറാത്തിലെ അഹമ്മദാബാദില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഇന്‍കുബേറ്റ് […]Read More
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്. നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് […]Read More
കോഴിക്കോട്: അപൂര്‍വമായി മാത്രം കണ്ടുവരുന്ന ജനിതക വൈകല്യം മൂലം ലിവര്‍ സിറോസിസ് ബാധിച്ച യമന്‍ സ്വദേശിയായ ഏഴ് വയസുകാരിക്ക് ആസ്റ്റര്‍ മിംസില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി കരള്‍ മാറ്റിവെച്ചു. പ്രോഗ്രസ്സിവ് ഫമീലിയല്‍ ഇന്‍ട്രാഹെപാറ്റിക് കൊളസ്റ്റാസിസ് (പിഎഫ്ഐസി) എന്ന കുട്ടികളില്‍ കണ്ടുവരുന്ന അപൂര്‍വ ജനിതക വൈകല്യമാണ് ബേബി അലായില്‍ ഉണ്ടായിരുന്നത്. ഇതുമൂലം ലിവര്‍ സിറോസിസ് ബാധിച്ച കുട്ടിക്ക് കടുത്ത മഞ്ഞപിത്തവും വളര്‍ച്ചാ മുരടിപ്പും ഉണ്ടായിരുന്നുവെന്ന് ആസ്റ്റര്‍ മിംസ് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. എബ്രഹാം മാമ്മന്‍ പറഞ്ഞു. […]Read More