അഞ്ചിലൊന്ന് കോവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്. ഇരുപത് ശതമാനം കോവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്തതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ എന്നിവ കോവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഡിമൻഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് മുതക്തരിൽ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്നും അവയ്ക്ക് പിന്നിലെ കാരണങ്ങളും അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു. കോവിഡ് […]Read More
ലണ്ടന്‍: മാനസിക നില ശരിയല്ലാത്തത് കോവിഡിന്റെ ലക്ഷണമാകാമെന്ന് പഠനറിപ്പോര്‍ട്ട്. മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം കടുത്ത പനി കൂടി വരുന്നത് കോവിഡിന്റെ ലക്ഷണമായി കാണാമെന്ന് ക്ലിനിക്കല്‍ ഇമ്യൂണോളജി ആന്റ് ഇമ്യൂണോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ചുമ, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് എന്നി കടുത്ത ലക്ഷണങ്ങള്‍ക്ക് മുന്‍പ് സ്വാദും മണവും നഷ്ടപ്പെടുന്നത് കോവിഡിന്റെ രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് മനോനിലയില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നതോടൊപ്പം കടുത്തപനിയും രോഗലക്ഷണമായി കണക്കാക്കാമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം കടുത്ത പനി ഉണ്ടെങ്കില്‍ കോവിഡ് സാധ്യത കൂടുതലാണ്. […]Read More
കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വർധിച്ചു വരുന്ന വൃക്കരോഗികളുടെ എണ്ണം. ജീവിത ശൈലിരോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിൽ വരുന്ന അപാകതയാണ് പ്രധാന കാരണം. നട്ടെല്ലിന്റെ ഇരുവശത്തുമായി പയർമണിയുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ജോഡി അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിലെ ജലാംശത്തിന്റെയും ലവണത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുക, ഭക്ഷണത്തിലൂടെയോ മരുന്നുകളിലൂടെയോ മറ്റ് വിഷാംശങ്ങളിലൂടെയോ ശരീരത്തിൽ എത്തുന്ന മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുക, ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്ന എറിത്രോപോയിറ്റിൻ ഉൽപ്പാദിപ്പിക്കുക, രക്തസമ്മർദം നിയന്ത്രിക്കുക, അസ്ഥികളുടെ ബലത്തിനാവശ്യമായ ജീവകം- Dയെ […]Read More
മെക്കാനിക്കൽ ത്രോംബെക്റ്റമി എന്ന നൂതന മാർഗത്തിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർ വരെ നീട്ടാനാവുമെന്ന് പെരിന്തൽമണ്ണ പനമ്പി ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെൻ്ററിലെ കൺസൾട്ടൻ്റും ഇൻ്റർവെൻഷണൽ ന്യൂറോളജിസ്റ്റുമായ ഡോ. മൗനിൽ ഹഖ് ടി. പി. സ്റ്റെന്റ് റിട്രീവറുകൾ, കത്തീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്, അടുത്തുള്ള ശരീരകോശങ്ങൾക്കോ സിരകൾക്കോ കേടുപാടുകൾ വരുത്താതെ, രോഗിയുടെ തലച്ചോറിലെ ധമനിയിൽ നിന്ന് ബ്ലോക്ക് നീക്കം ചെയ്യുന്നതാണ് മെക്കാനിക്കൽ ത്രോംബെക്റ്റമി. സ്ട്രോക്ക് ചികിത്സയിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്ന് രോഗിയെ ആശുപത്രിയിൽ […]Read More
കാൽപാദങ്ങളിലുണ്ടാകുന്ന നീരും നിറം മാറ്റവും കോവിഡ്19 ന്റെ ലക്ഷണങ്ങളാകാമെന്ന് പുതിയ പഠനം .വൈറസ് പിടിപെട്ട് ഒന്നു മുതൽ നാലു വരെ ആഴ്ചകൾക്ക് ഇടയിലാണ് ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിലരിൽ പാദത്തിന് നീരു വയ്ക്കുന്ന ചിൽബ്ലെയിൻ എന്ന അവസ്ഥയുണ്ടാകാം. എന്നാൽ പല കേസുകളിലും പാദങ്ങൾ ആഴ്ചകൾക്കുള്ളിൽ പൂർവസ്ഥിതി കൈവരിക്കുമെന്ന് ഇന്റർനാഷനൽ ലീഗ് ഓഫ് ഡെർമറ്റോളജിക്കൽ സൊസൈറ്റീസും അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയും ചേർന്ന് നടത്തിയ ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ചില കേസുകളിൽ 150 ദിവസത്തിലധികം നീര് നില […]Read More
കോവിഡ് രോഗവിമുക്തരില്‍ മറ്റു രോഗങ്ങള്‍ മൂലമുള്ള മരണങ്ങള് ഉണ്ടാകാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പിന് പിന്നാലെ രോഗം ഭേദമായവരില്‍ ഭൂരിപക്ഷവും ഹൃദ്രോഗ ബാധിതരാവുന്നുവെന്ന് പഠനങ്ങള്‍. സംസ്ഥാന യുവജനക്ഷേമ ഉപാധ്യക്ഷനും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉജ്ജ്വല ഭാവിവാഗ്ദാനവുമായിരുന്ന പി ബിജു ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞത് ഈ പുതിയ പ്രതിഭാസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകത്തൊട്ടാകെ കോവിഡ് രോഗവിമുക്തി നേടിയവരില്‍ 78 ശതമാനവും പിന്നാലെ ഹൃദയരോഗങ്ങള്ക്കടിപ്പെട്ടുവെന്ന് ജര്‍മ്മന്‍ ഹൃദ്രോഗ വിദഗ്ധര്‍ നടത്തിയ ജാമാ ഹൃദയശാസ്ത്ര പഠനത്തില്‍ കണ്ടെത്തി. ഇപ്രകാരം കോവിഡാനന്തര […]Read More
മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെ തിരിച്ചറിയാന്‍ മാര്‍ഗ്ഗവുമായി ശാസ്ത്രജ്ഞര്‍. ലക്ഷണമില്ലത്ത കോവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോഴുള്ള വ്യത്യാസം തിരിച്ചറിയുന്നതിലൂടെയാണ് രോഗമുള്ളവരെ കണ്ടെത്താനാകുക. കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള മാതൃകയാണ് ഇതിനായി ഉപയോഗിക്കുന്നത്. മനുഷ്യരുടെ കാതുകള്‍ക്ക് വിവേചിച്ചറിയാന്‍ കഴിയുന്നതല്ല ചുമയിലുള്ള ഈ മാറ്റം. രോഗികളുടെ ചുമ റെക്കോര്‍ഡ് ചെയ്തിന് ശേഷം ഇവയുടെ വ്യത്യാസം കണ്ടെത്തുന്നതുവഴിയാണ് വൈറസ് ബാധ ഉണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കുക. സ്മാര്‍ട്ട്ഫോണ്‍ ആപ്പില്‍ റിസള്‍ട്ട് ലഭിക്കുന്ന തരത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഈ മാതൃക ഒരുക്കിയിരിക്കുന്നത്. ഈ […]Read More
തിരുവനന്തപുരം : കേരളത്തിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്. രക്താദിമർദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുന്നതാണ് കാരണം. 40 വയസ്സിന് താഴെയുള്ളവരിലും പക്ഷാഘാതം (യംഗ് സ്ട്രോക്ക്) വർധിക്കുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശ്ശീലങ്ങൾ, മാനസിക പിരിമുറുക്കം എന്നിവയാണ് പക്ഷാഘാതത്തിന് കാരണം. ലോകാരോഗ്യ സംഘടനയും വേൾഡ് സ്ട്രോക്ക് ഫെഡറേഷനും ചേർന്നാണ് എല്ലാ വർഷവും ഒക്ടോബർ 29ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. പക്ഷഘാതം തടയുന്നതിനായി പ്രവർത്തന നിരതരായിരിക്കുക എന്നതാണ് […]Read More
ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിൻ ആണ് ഓക്സ്ഫോർഡിന്റേത്. നിലവിൽ വാക്സിൻ പരീക്ഷണത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്നതും ആസ്ട്രാസെനെകയുടെ കോവിഡ് വാക്സിൻ ആണ്. ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് ആസ്ട്രാസെനെക നിർമ്മിക്കുന്ന കോവിഡ് വാക്സിൻ പ്രായമായവരിൽ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്. അസ്ട്രാസെനെകയുടെ വാക്സിൻ പ്രായമായവരിൽ സംരക്ഷിത ആന്റിബോഡികളും ടി സെല്ലുകളും ഉൽപാദിപ്പിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. വാക്സിൻ 18–55 വയസ് പ്രായമുള്ള ആരോഗ്യമുള്ള വ്യക്തികളിൽ മികച്ച് രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതായി ജൂലൈയിൽ തന്നെ ഗവേഷകർ […]Read More
ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കൊവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ലണ്ടനിലെ ബ്ലഡ് അഡ്വാന്‍സ് ജേര്‍ണലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗബാധയേറ്റവരില്‍ അധികവും മറ്റ് ബ്ലഡ് ഗ്രൂപ്പിലുള്ളവരാണെന്നാണ് ഒ ബ്ലഡ് ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നു. ഇവര്‍ക്ക് രോഗബാധയുണ്ടായാല്‍ അതില്‍ തീവ്രത കുറവായിരിക്കും. വിഷയത്തില്‍ കുടുതല്‍ പഠനം നടത്തണമെന്നും ഗവേഷകര്‍ അറിയിച്ചു. എ, ബി, എബി എന്നീ ബ്ലഡ് ഗ്രൂപ്പിലുള്ളവരാണ് കൂടുതല്‍ രോഗബാധിതരാകുന്നതെന്നും പഠനം അവകാശപ്പെടുന്നു. ഡെന്മാര്ക്കില് നടത്തിയ പഠനമനുസരിച്ച് കൊവിഡ് […]Read More