കൊറോണ വൈറസിനെ കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗവുമായി ശാസ്ത്രജ്ഞര്‍. ചെറിയ സുഷിരങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ട് നടത്തുന്ന പരിശോധനയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതുവഴി കൂടുതല്‍ കൃത്യതയോടെയും വേഗത്തിലും ഫലമറിയാന്‍ കഴിയുമെന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയിലെ ശാസ്ത്രസംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഇലക്ട്രോഫോറസിസ് എന്ന പ്രക്രിയയിലൂടെയാണ് വൈറസിനെ കണ്ടെത്തുന്നത്. കട്ടി കുറഞ്ഞ സിലിക്കണ്‍ വേഫറില്‍ കോമ്പൗണ്ട് സിലിക്കണ്‍ നൈട്രേഡ് കടത്തിവിടുന്നതാണ് ഈ പ്രക്രിയ. ഇതുവഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് കണ്ടെത്താന്‍ അണുമാത്രകളുടെ ചലനം നിരീക്ഷിക്കുന്നതിലൂടെ സാധിക്കും. സിലിക്കണ്‍ […]Read More
പനി, വരണ്ട ചുമ, തൊണ്ട ചൊറിച്ചില്‍, ജലദോഷം, നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, രുചിയും ഗന്ധവും നഷ്ടപ്പെടുക മുതലായവയാണ് കൊവിഡ്- 19ന്റെ പൊതുവെയുള്ള ലക്ഷണങ്ങള്‍. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത മൂന്ന് ലക്ഷണങ്ങള്‍ കൂടിയുണ്ട്. ഇത് അപൂര്‍വമായാണ് ഉണ്ടാകാറുള്ളത്. 1. വയറുവേദനയും ഗ്യാസ് പ്രശ്നങ്ങളും കൊവിഡ് രോഗികളില്‍ ശക്തമായ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി ഗ്യാസ്ട്രോഎന്ററോളജിയിലെ അമേരിക്കന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍ 204 രോഗികളെ നിരീക്ഷിച്ചതില്‍ പകുതിയോളം പേര്‍ക്കും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. മറ്റ് ലക്ഷണങ്ങളുണ്ടാകുന്നതിന് മുമ്പ് തന്നെ […]Read More
സിഡ്നി: ലോകത്ത് അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അഞ്ചാം പനിക്ക് കുട്ടികള്‍ക്ക് പതിവായി നല്കി വരുന്ന പ്രതിരോധ കുത്തിവെയ്പ് ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ പോകാന്‍ മടിക്കുന്നത് കാരണം നിരവധി കുട്ടികള്‍ക്കാണ് ഇക്കുറി അഞ്ചാം പനിക്കെതിരെയുള്ള കുത്തിവെയ്പ് നഷ്ടമായത്. ഇത് 2021ന്റെ തുടക്കത്തില്‍ കുട്ടികള്‍ക്ക് ഇടയില്‍ വ്യാപകമായ തോതില്‍ അഞ്ചാംപനി പടരാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിനെ തടയുന്നതിന് രാജ്യാന്തര […]Read More
ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സിന് മികച്ച ഫലങ്ങള്‍ തരുന്നതായി റിപ്പോര്‍ട്ടുകള്‍. വാക്സിന് മുതിര്‍ന്നവരിലും മികച്ച രോഗപ്രതിരോധം ഉളവാക്കുന്നതായുള്ള സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലിലൂടെയാണ് വാക്സിന് പരീക്ഷണത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. പരീക്ഷണാത്മക ഡോസ് പ്രായമായവരിലും രോഗപ്രതിരോധ പ്രതികരണം സൃഷ്ടിച്ചുവെന്ന് കാണിക്കുന്ന വിവരങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ […]Read More
ബോളീവിയ: യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അടുത്തിടെ ബൊളീവിയയിൽ ഒരു അപൂർവ വൈറസ് കണ്ടെത്തി. സംശയാസ്പദമായ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാൻ കഴിവുള്ളതാണ്. മാത്രമല്ല എബോള പോലുള്ള രക്തസ്രാവത്തിനും ഇത് കാരണമാകും. ലോകത്തെ ആകമാനും തളർത്തുകയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്ത കൊവിഡ്-19 പോലുള്ള ഭാവിയിൽ ഉണ്ടാകുന്ന പകർച്ചവ്യാധികൾ ഒഴിവാക്കുന്നതിന് വേണ്ടി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രമഫലമായാണ് അപൂർവ വൈറസ് കണ്ടെത്തിയത്. 2019 ൽ ബൊളീവിയൻ തലസ്ഥാനമായ ലാ പാസിലെ രണ്ട് പേര്‍ക്ക് […]Read More
ഒരു മണിക്കൂര്‍ സൂര്യപ്രകാരം അടിച്ചാല്‍ വൈറസും ബാക്ടീരിയയും വിമുക്തമാകുന്ന കോട്ടന്‍ മാസ്ക്ക് വിപണിയിലെത്തുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ, ദാവിസ് സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇത് നിര്‍മിച്ചത്. മാസ്ക്കില് ഒരു മണിക്കൂര്‍ സൂര്യപ്രകാശം അടിച്ചാല്‍ അതിനല് നിന്ന് റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് ഉണ്ടാകും അവ രോഗാണുക്കളെ ഇല്ലാതാക്കും. ടെട്രാ ഡൈഈഥൈല്‍ അമിനോ ഈഥൈല്‍ ക്ളോറൈഡ് കണ്ണികള്‍ ചേര്‍ത്തുവെച്ചാണ് ഗവേഷകര്‍ ഈ കോട്ടണ്‍ മാസ്ക് നിര്‍മിച്ചിരിക്കുന്നത്. നെഗറ്റീവ് ചര്‍ജ്ജുള്ള ഫോട്ടോസെന്‍സിറ്റൈസര്‍ ലായിനി മാസ്ക്ക് നിര്‍മിക്കുന്ന കോട്ടണ്‍ തുണിക്ക് മുകളില്‍ പുരട്ടും. സൂര്യന്റെ വെട്ടം […]Read More
അഞ്ചിലൊന്ന് കോവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്. ഇരുപത് ശതമാനം കോവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്തതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ എന്നിവ കോവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഡിമൻഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് മുതക്തരിൽ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്നും അവയ്ക്ക് പിന്നിലെ കാരണങ്ങളും അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു. കോവിഡ് […]Read More
ലണ്ടന്‍: മാനസിക നില ശരിയല്ലാത്തത് കോവിഡിന്റെ ലക്ഷണമാകാമെന്ന് പഠനറിപ്പോര്‍ട്ട്. മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം കടുത്ത പനി കൂടി വരുന്നത് കോവിഡിന്റെ ലക്ഷണമായി കാണാമെന്ന് ക്ലിനിക്കല്‍ ഇമ്യൂണോളജി ആന്റ് ഇമ്യൂണോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ചുമ, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് എന്നി കടുത്ത ലക്ഷണങ്ങള്‍ക്ക് മുന്‍പ് സ്വാദും മണവും നഷ്ടപ്പെടുന്നത് കോവിഡിന്റെ രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് മനോനിലയില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നതോടൊപ്പം കടുത്തപനിയും രോഗലക്ഷണമായി കണക്കാക്കാമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം കടുത്ത പനി ഉണ്ടെങ്കില്‍ കോവിഡ് സാധ്യത കൂടുതലാണ്. […]Read More
കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വർധിച്ചു വരുന്ന വൃക്കരോഗികളുടെ എണ്ണം. ജീവിത ശൈലിരോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിൽ വരുന്ന അപാകതയാണ് പ്രധാന കാരണം. നട്ടെല്ലിന്റെ ഇരുവശത്തുമായി പയർമണിയുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ജോഡി അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിലെ ജലാംശത്തിന്റെയും ലവണത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുക, ഭക്ഷണത്തിലൂടെയോ മരുന്നുകളിലൂടെയോ മറ്റ് വിഷാംശങ്ങളിലൂടെയോ ശരീരത്തിൽ എത്തുന്ന മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുക, ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്ന എറിത്രോപോയിറ്റിൻ ഉൽപ്പാദിപ്പിക്കുക, രക്തസമ്മർദം നിയന്ത്രിക്കുക, അസ്ഥികളുടെ ബലത്തിനാവശ്യമായ ജീവകം- Dയെ […]Read More
മെക്കാനിക്കൽ ത്രോംബെക്റ്റമി എന്ന നൂതന മാർഗത്തിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർ വരെ നീട്ടാനാവുമെന്ന് പെരിന്തൽമണ്ണ പനമ്പി ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെൻ്ററിലെ കൺസൾട്ടൻ്റും ഇൻ്റർവെൻഷണൽ ന്യൂറോളജിസ്റ്റുമായ ഡോ. മൗനിൽ ഹഖ് ടി. പി. സ്റ്റെന്റ് റിട്രീവറുകൾ, കത്തീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്, അടുത്തുള്ള ശരീരകോശങ്ങൾക്കോ സിരകൾക്കോ കേടുപാടുകൾ വരുത്താതെ, രോഗിയുടെ തലച്ചോറിലെ ധമനിയിൽ നിന്ന് ബ്ലോക്ക് നീക്കം ചെയ്യുന്നതാണ് മെക്കാനിക്കൽ ത്രോംബെക്റ്റമി. സ്ട്രോക്ക് ചികിത്സയിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്ന് രോഗിയെ ആശുപത്രിയിൽ […]Read More