സ്ത്രീകള്‍ക്കായുള്ള പ്രീമിയം ക്വാളിറ്റി ഇന്നര്‍വെയര്‍ ബ്രാന്‍ഡ് ‘ലേഡിഒ’ (LadyO) വിപണിയില്‍

 സ്ത്രീകള്‍ക്കായുള്ള പ്രീമിയം ക്വാളിറ്റി ഇന്നര്‍വെയര്‍ ബ്രാന്‍ഡ് ‘ലേഡിഒ’ (LadyO) വിപണിയില്‍

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇന്നര്‍വെയര്‍ നിര്‍മ്മാതാക്കളായ ഡിഗോ അപ്പാരല്‍സിന്റെ സ്ത്രീകള്‍ക്കായുള്ള പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘ലേഡിഒ’ കൊച്ചി മാരിയറ്റില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. 1972-ലാണ് കുമാരസ്വാമി കുടുംബ ബിസിനസായി ഡീഗോ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രതിവര്‍ഷം ഒന്നര മില്ല്യണ്‍ ഇന്നര്‍ ഔട്ടര്‍ വെയറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും, ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഫാക്ടറിയും അറുന്നൂറ്റി അന്‍പതിലേറെ തൊഴിലാളികളും കമ്പനിക്കുണ്ട്.

സ്ത്രീകളുടെ അഭിരുചിക്കനുസരിച്ച് മികച്ച ഫിറ്റും, കംഫര്‍ട്ടും, ഗുണമേന്മയും പ്രധാനം ചെയ്യുന്ന അമ്പത്തിലധികം ബ്രാ, പാന്റീസ്, കാമിസോള്‍ മോഡലുകളാണ് പ്രാരംഭ ഘട്ടത്തില്‍ ‘ലേഡിഒ’ വിപണിയിലെത്തിക്കുന്നതെന്ന് ഡീഗോ അപ്പാരല്‍സ് മാനേജിംഗ് ഡയറക്ടര്‍ ദേവി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലുടനീളം വിപണി വിപുലമാക്കാനും, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനമാരംഭിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഡീഗോ അപ്പാരല്‍സ് ചെയര്‍മാന്‍ അശ്വത്ത് ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഫാഷന്‍ എന്നും നെഞ്ചോടു ചേര്‍ക്കുന്ന കേരളത്തിലെ സ്ത്രീകള്‍ക്ക് ഗുണമേന്മയുള്ള ‘ലേഡിഒ’ ഉല്‍പന്നങ്ങള്‍ ഒരു പുതിയ അനുഭവമായിരിക്കുമെന്ന് കമ്പനി ഡയറക്ടര്‍ ജി. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ladyo.in