ബിസിനസ് സംരംഭങ്ങളിലെ സൈബര്‍ സുരക്ഷാ വെല്ലുവിളികളും പരിഹാരങ്ങളും പങ്കുവെച്ച് വിദഗ്ധര്‍

 ബിസിനസ് സംരംഭങ്ങളിലെ സൈബര്‍ സുരക്ഷാ വെല്ലുവിളികളും പരിഹാരങ്ങളും പങ്കുവെച്ച് വിദഗ്ധര്‍

തൃശൂര്‍: കൊച്ചി ആസ്ഥാനമായ പ്രമുഖ ഐടി സേവനദാതാവായ സോഫിറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ ബിസിനസ് സംരംഭങ്ങളിലെ സൈബര്‍ സുരക്ഷാ ഭീഷണികള്‍ സംബന്ധിച്ച സെമിനാര്‍ തൃശൂരില്‍ നടന്നു.

സൈബര്‍ സെക്യൂരിറ്റി ഹെല്‍ത്ത് ചെക്ക് എന്ന സൈബര്‍ സുരക്ഷാ ഓഡിറ്റ് പാക്കേജ് വികസിപ്പിച്ച ഐടി സേവന കമ്പനിയാണ് സോഫിറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസസ്.

ആമസോണ്‍ വെബ് സര്‍വീസസിന്റെ (എഡബ്ല്യുഎസ്) സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ ക്രോവ് അഡൈ്വസറി സര്‍വീസസ് ഇന്ത്യയുടെ ഡിജിറ്റല്‍ സെക്യൂരിറ്റി സര്‍വീസസ് സീനിയര്‍ അഡൈ്വസര്‍ സി.എ. നരസിംഹന്‍ ഇളങ്കോവന്‍, സോഫിറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസസ് സഹസ്ഥാപകനും ഡയറക്ടറുമായ അനില്‍ അരവിന്ദ്, എഡബ്ല്യുഎസ് സൊല്യൂഷന്‍സ് ആര്‍ക്കിടെക്റ്റ് അരവിന്ദ് കണ്ണന്‍ എന്നിവര്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും സംസാരിച്ചു.

കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് മിക്ക ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്തതോടെ സൈബര്‍ സുരക്ഷാ ഭീഷണികളും അനുദിനം വര്‍ധിച്ചു വരികയാണെന്ന് സോഫിറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസസ് സഹസ്ഥാപകനും ഡയറക്ടറുമായ അനില്‍ അരവിന്ദ് പറഞ്ഞു.

ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Related post