യുവജന നൈപുണ്യദിനത്തില്‍ പഠിതാക്കള്‍ക്ക് തൊഴിലുറപ്പു സ്‌കീമുമായി നോളജ്ഹട്ട് അപ്‌ഗ്രേഡ്

 യുവജന നൈപുണ്യദിനത്തില്‍ പഠിതാക്കള്‍ക്ക്  തൊഴിലുറപ്പു സ്‌കീമുമായി നോളജ്ഹട്ട് അപ്‌ഗ്രേഡ്

തിരുവനന്തപുരം: ഹ്രസ്വകാല നൈപുണ്യ വികസന സേവന ദാതാവായ നോളജ്ഹട്ട് അപ്ഗ്രാഡ് യുവജന നൈപുണ്യ ദിനത്തിൽതൊഴില്‍ ഉറപ്പു നല്‍കുന്ന പദ്ധതി അവതരിപ്പിച്ചു. ജോബ് ഗ്യാരന്റി സ്‌കീം നിലവില്‍ ഫുള്‍സ്റ്റാക്ക് ഡവലപ്പ്‌മെന്റ് കോഴ്‌സുകള്‍ക്കാണ് ലഭ്യമാവുക. ഡാറ്റാ സയന്‍സ് ഉള്‍പ്പെടെയുള്ള മുന്നൂറോളം കോഴ്‌സുകളെ വരും മാസങ്ങളില്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തും

ഈ പദ്ധതി വിജയകരമാക്കാനായി തുടക്കം മുതല്‍ തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാലായിരത്തിലേറെ സംരംഭക ഉപഭോക്താക്കളേയും പുതുതായി പങ്കാളികളാകുന്നവരേയും പ്രയോജനപ്പെടുത്തും. കോവിഡിനു ശേഷം തൊഴിലിടങ്ങളിലേക്ക് മടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി പഠിതാക്കള്‍ക്ക് അവരുടെ സ്വപ്ന ജോലി നേടുന്നതിന് ഉതകുന്ന വിവിധ ഘടകങ്ങളുമായി പരിചയപ്പെടുത്തും. ഇന്റര്‍വ്യൂകള്‍ക്കായി തയ്യാറെടുക്കല്‍, സിവിയും ലിങ്ഡിന്‍ പ്രൊഫൈല്‍ തയ്യാറാക്കല്‍, സോഫ്‌സ്‌കില്‍ ട്രെയിനിംഗ്, മോക് അസസ്സ്‌മെന്റ് തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് പരമാവധി തുടക്ക ശമ്പളമോ ശമ്പള വര്‍ധനവാ നേടാനും നോളെജ്ഹട്ട് സഹായിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോള തൊഴില്‍ മേഖല ഗണ്യമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോയതെന്ന് പുതിയ പദ്ധതി അവതരിപ്പിക്കുന്നതിനെ കുറിച്ചു പ്രതികരിച്ച് നോളെജ്ഹട്ട് അപ്ഗ്രാഡ് സിഇഒയും സ്ഥാപകനുമായ സുബ്രഹ്മണ്യം റെഡ്ഡി
പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.knowledgehut.com/web-development/fullstackdevelopment-bootcamp-training എന്ന ലിങ്ക് സന്ദര്‍ശിക്കുക.