പോലീസ് കഥപറയുന്ന ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’; ടീസർ പുറത്തിറങ്ങി

 പോലീസ് കഥപറയുന്ന ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’; ടീസർ പുറത്തിറങ്ങി

കാസര്‍കോഡ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ള ‘കുറ്റവും ശിക്ഷയും’ എന്ന രാജീവ് രവി സംവിധാനം ചെയ്ത പൊലീസ് ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രത്തിന്റെ ടീസർ റിലീസായി. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിലെ 25 പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴിയാണ്  ടീസർ റിലീസ് ചെയ്തത് .

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ, ദിനേശ് പ്രധാന്‍, ദേശ്‌രാജ് ഗുര്‍ജാര്‍, ബോബി, പൂജ ഗുര്‍ജാര്‍, മഹേശ്വരി ഷെഖാവത്, സഞ്ജയ് വിദ്രോഹി, മനോ ജോസ്, മധുസൂദനന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജയ്പൂര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി. ആറാണ് ‘കുറ്റവും ശിക്ഷയും’ നിര്‍മ്മിക്കുന്നത്. ക്യാമറ- സുരേഷ് രാജന്‍, സംഗീതം- ഡോണ്‍ വിന്‍സെന്റാണ്, എഡിറ്റിംഗ്- ബി. അജിത്കുമാര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂര്‍, കലാ സംവിധായകര്‍- സാബു ആദിത്യന്‍, കൃപേഷ് അയ്യപ്പന്‍കുട്ടി