ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി

 ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി

കൊച്ചി: ഇറ്റലിയില്‍ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സീനിയേഴ്‌സ് ടീം വെള്ളി മെഡല്‍ നേടി. ഇതാദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കുന്നത്.

ഫൈനല്‍സില്‍ പോളണ്ടിനോടാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍സില്‍ യുഎസ് ടീമിനെയും സെമിയില്‍ ഫ്രാന്‍സിനെയുമാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്.

ഇന്ത്യയുടെ വിജയം ബ്രിഡ്ജിന് രാജ്യത്ത് പ്രചാരം നേടി കൊടുക്കാനുള്ള ബ്രിഡ്ജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും സംസ്ഥാന അസോസിയേഷനുകളുടെയും ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് കേരള ബ്രിഡ്ജ് അസോസിയേഷന്‍ പ്രസിഡന്റ് സജീവ് മേനോന്‍ പറഞ്ഞു.

കേരള ബ്രിഡ്ജ് അസോസിയേഷന്‍ നിരവധി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും ബ്രിഡ്ജ് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി വിദഗ്ധരെ ഉള്‍കൊള്ളിച്ച് കൊണ്ട് ക്ലാസുകളും ഒരുക്കുകയും ചെയ്യാറുണ്ട്.

Related post