പുതിയ ടെലിവിഷന്‍ പരസ്യവുമായി ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍

 പുതിയ ടെലിവിഷന്‍ പരസ്യവുമായി ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍

തിരുവനന്തപുരം : പുതിയ ടെലിവിഷന്‍ പരസ്യം പുറത്തിറക്കി ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍. പ്രമുഖ ദക്ഷിണേന്ത്യന്‍ താരം സാമന്ത പ്രഭുവിനെ ഉള്‍പ്പെടുത്തിയാണ് പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

അദാനി വില്‍മര്‍ ലിമിറ്റഡിന് കീഴിലുള്ള ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡാണ് ഫോര്‍ച്യൂണ്‍.പ്രശസ്ത പരസ്യ ഏജന്‍സിയായ ഒഗിള്‍വി ആന്‍ഡ് മാത്തറാണ് പുതിയ പരസ്യം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ആരോഗ്യത്തിന് പ്രാധാന്യം നല്‍കിയുള്ളതാണ് പരസ്യം.

“ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് വളരെ ജനകീയതയുള്ള നടിയാണ് സാമന്ത. അത്തരത്തിലൊരു താരം ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായതോടെ ദക്ഷിണേന്ത്യന്‍ വിപണികളിലെ ഉപഭോക്താക്കളുമായി കൂടുതല്‍ മികവുറ്റ രീതിയില്‍ ബന്ധം സ്ഥാപിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന്അദാനി വില്‍മറിന്‍റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്‍റ് മുകേഷ് കുമാര്‍ മിശ്ര പറഞ്ഞു.

360 ഡിഗ്രി മാര്‍ക്കറ്റിംഗ് സമീപനമാണ് കമ്പനിയുടേത്.സമഗ്രമായ ഒരു മാര്‍ക്കറ്റിംഗ് രീതിയാണ് ഞങ്ങള്‍ അവലംബിക്കുന്നത്. 10-12 ആഴ്ച്ചകളോളം പരസ്യം സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതി. മാത്രമല്ല, ഡിജിറ്റല്‍ മാധ്യമങ്ങളിലും ഈ പരസ്യം സജീവമായി പ്രൊമോട്ട് ചെയ്യും, മിശ്ര കൂട്ടിച്ചേര്‍ത്തു.

ഫോര്‍ച്യൂണ്‍ സള്‍ഫ്ളവര്‍ ഓയില്‍ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ച ശേഷം എത്ര അനായാസമായാണ് ക്യാമറയ്ക്ക് മുമ്പില്‍ പെര്‍ഫോം ചെയ്യുന്നതെന്നതാണ് പുതിയ പരസ്യം,”

മാര്‍ച്ച് 24 മുതലാണ് ഈ പരസ്യം സംപ്രേക്ഷണം ചെയ്തുതുടങ്ങിയത്. ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

“അദാനി വില്‍മറുമായി സഹകരിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു ഹെവി മീലിന് ശേഷവും നിങ്ങള്‍ക്ക് വളരെ ലൈറ്റ് ആയി ഫീല്‍ ചെയ്യും.അതാണ് ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ വാഗ്ദാനം ചെയ്യുന്നത് ” സാമന്ത പറഞ്ഞു.

ലിറ്ററിന് 210 രൂപയെന്ന നിലയില്‍ ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.