ഉരുവിന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി ഉരുവിന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി

 ഉരുവിന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി ഉരുവിന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി

മാധ്യമ പ്രവർത്തകൻ ഇ എം അഷറഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘ഉരു’വിന്റെ ആദ്യ പ്രദർശനം കലാഭവൻ തിയറ്ററിൽ നടന്നു.

ജോൺ ബ്രിട്ടാസ്‌ എംപി, കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുൺ,യു ഡി എഫ് കൺവീനർ എം എം ഹസ്സൻ , കവി പ്രഭാവർമ്മ, ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ പി എസ്‌ ശ്രീകല,പെരുമ്പടം ശ്രീധരൻ പ്രൊഫ. എ ജി ഒലീന , സൂര്യ കൃഷ്ണമൂർത്തി, പന്തളം സുധാകരൻ തുടങ്ങി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ബേപ്പൂരിലെ ഉരു നിർമാണത്തിന്റെ പശ്‌ചാത്തലത്തിൽ പ്രവാസികളുടെ ജീവിത സംഘർഷങ്ങളെക്കുറിച്ചാണ്‌ സിനിമ. കോഴിക്കോട് ബേപ്പൂരിലെ ഉരു നിർമ്മാണ കേന്ദ്രത്തിൽ ചിത്രീകരിച്ച സിനിമ മൻസൂർ പള്ളൂരാണ്‌ നിർമിച്ചത്‌.

മാമുക്കോയ,കെ യു മനോജ് , മഞ്ജു പത്രോസ്, അനിൽ ബേബി, അജയ് കല്ലായി, അർജുൻ, രാജേന്ദ്രൻ തായാട്ട്, ഉബൈദ് മൊഹ്സിൻ, ഗീതിക ഗിരീഷ്, ശിവാനി സന്തോഷ്, ബൈജു ഭാസ്കർ, പി കെ സാഹിർ തുടങ്ങിയവരാണ്‌ അഭിനേതാക്കൾ.

പ്രഭാവർമ്മ ഗാനരചനയും കമൽ പ്രശാന്ത് സംഗീത സംവിധാനവും നിർവഹിച്ചു. ശ്രീകുമാർ പെരുമ്പടവമാണ്‌ ഛായാഗ്രഹണം. എഡിറ്റർ ഹരിനായർ.

Related post