കുട്ടികളിലെ ബുദ്ധി വികാസത്തിനും, മികച്ച പാരന്റിങ്ങിനുമുള്ള അതിനൂതന ആശയം വികസിപ്പിച്ചെടുത്ത് ഐ ടി പ്രൊഫഷണൽ

 കുട്ടികളിലെ ബുദ്ധി വികാസത്തിനും, മികച്ച പാരന്റിങ്ങിനുമുള്ള അതിനൂതന ആശയം വികസിപ്പിച്ചെടുത്ത് ഐ ടി പ്രൊഫഷണൽ

കൊല്ലം : കുഞ്ഞുങ്ങളില്‍ ബുദ്ധിവികാസം സംഭവിക്കുന്നതിനും മികച്ച പാരന്റിങ്ങ് ഉറപ്പുവരുത്തുന്നതിനും സഹായകരമാകുന്ന Junior dec 25 എന്ന അതിനൂതന ആശയമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

കൊല്ലം ടെക്‌നോപാർക്കിലെ ജൂനിയർ dec25 പ്രൈവറ്റ് ലിമിറ്റടിന്റെ സി ഇ ഒ അജീഷ് രവീന്ദ്രനാണ് ഈ സാങ്കേതിക വിദ്യ കണ്ടെത്തിയത്. 2022 ഫെബ്രുവരി പത്താം തീയതി, കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമതാരവും മുന്‍ എം പിയുമായ ഇന്നസെന്റ് ജൂനിയര്‍ Dec 25ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അത്യന്താപേക്ഷിതമായ പരിചരണത്തെ കുറിച്ചുള്ള ഗവേഷണമാണ് ഈ ആശയത്തിലേക്ക് അജീഷ് രവീന്ദ്രനെ നയിച്ചത്.

ജൂനിയര്‍ dec25 പ്രൊജെക്ടിന് നേതൃത്വം നൽകുന്നത് പ്രൊജക്ട് ഹെഡ് ഗോകുല്‍. ജി. നായര്‍, ചീഫ് ഓപ്പറേഷൻസ് ഓഫീസർ രാഹുൽ കൃഷ്ണൻ, പ്രൊജക്ട് മാനേജർ ഷമീന വഹാബ് എന്നിവരാണ്. അമ്മയാകാന്‍ പോകുന്നവര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും, പാരന്റ്സിനും വേണ്ട സേവനങ്ങള്‍ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഡോക്ടര്‍സ് ഉള്‍പ്പെടെയുള്ളവരോട് ഇതിലൂടെ സംവദിക്കാനാകും.

ബുദ്ധിവികാസത്തിനു ഏറെ പ്രാധാന്യമുള്ള 6 വയസുവരെയുള്ള കാലയളവില്‍, കുഞ്ഞുങ്ങള്‍ക്ക് വേണ്ട ഏറ്റവും മികച്ച പിന്തുണയാണ് ഈ സാങ്കേതിക വിദ്യ ഉറപ്പാക്കുന്നത്. ജൂനിയര്‍ dec25 പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്ലോബല്‍ ലോഞ്ച് 2022മെയ് മാസം ദുബായിൽ നടക്കും.