പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി

 പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി

മാർച്ച് 11 ന് പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കാണക്കരേ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.

ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്.വരികൾ ജോ പോൾ,ഗായകർ: നിഹാൽ സാദിഖ്, ഹരിണി ഇവതൂരി

ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം.

പ്രമുഖ സംവിധായകൻ രാധാകൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറിൽ വംസി, പ്രമോദ് എന്നിവരാണ് നിർമ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാർ, ജഗപതി ബാബു, ജയറാം തുടങ്ങി വൻതാരനിരയുണ്ട്.