വിദേശ രാജ്യങ്ങളിൽ കുറഞ്ഞ ചിലവില്‍ ഉപരിപഠനത്തിന് അവസരമൊരുക്കി ഷുവര്‍ ഗ്രോ എഡ്യുക്കേഷന്‍

 വിദേശ രാജ്യങ്ങളിൽ  കുറഞ്ഞ ചിലവില്‍ ഉപരിപഠനത്തിന് അവസരമൊരുക്കി ഷുവര്‍ ഗ്രോ എഡ്യുക്കേഷന്‍

കൊച്ചി: യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും കുറഞ്ഞ ഫീസില്‍ ഡിഗ്രി/മാസ്റ്റര്‍ ഡിഗ്രി കോഴ്സുകള്‍ പഠിക്കാന്‍ അവസരമൊരുക്കി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷുവര്‍ ഗ്രോ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി.

പത്ത് വര്‍ഷത്തിലധികമായി വിദേശ വിദ്യാഭ്യാസ രംഗത്ത് കണ്‍സള്‍ട്ടന്‍സി വൈദഗ്ധ്യമുള്ള മാനേജ്മെൻ്റ് ടീം നയിക്കുന്ന ഷുവര്‍ ഗ്രോ എഡ്യൂക്കേഷന്‍ ഇതിനോടകം തന്നെ അനേകം വിദ്യാര്‍ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസം എന്ന സ്വപ്‌നസാക്ഷാത്കാരത്തിന്റെ ഭാഗമായിട്ടുണ്ട്.

ഇന്ത്യന്‍ IIT /IIM എന്നിവയെക്കാള്‍ ഉയര്‍ന്ന റാങ്കിങ് ഉള്ള യൂണിവേഴ്സിറ്റികളിലും, യൂറോപ്പിലെ ഏറ്റവും മികച്ച സാങ്കേതിക സര്‍വകലാശാലകളിലും, പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ മാത്രം ഫീസ് എന്ന നിരക്കില്‍, ഇന്ത്യയില്‍ പഠിക്കുന്ന അതെ ചിലവില്‍ പഠിക്കുവാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്കായി ഷുവര്‍ ഗ്രോ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഒരുക്കുന്നത്. IELTS, GRE, GMAT തുടങ്ങിയവ ആവശ്യമില്ലാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനം സാധ്യമാക്കി നല്‍കുന്നതും ഇവരുടെ സവിശേഷതയാണ്.

എഡ്യൂക്കേഷന്‍ ലോണിന്റെ സഹായത്തോടെയാകും കുറഞ്ഞ ചിലവില്‍ തന്നെ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ ഷുവര്‍ ഗ്രോ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ സാധ്യമാക്കുക. പഠനത്തോടൊപ്പം ആഴ്ചയില്‍ ഇരുപത് മണിക്കൂര്‍ പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അവസരവും ഉറപ്പു വരുത്തും.

ഇതിനായി ആവശ്യം വേണ്ട സഹായങ്ങൾ ലഭ്യമാക്കുവാൻ യൂറോപ്യൻ പ്രതിനിധിയുടെ സേവനം എല്ലാ വിദ്യാർത്ഥികൾക്കും നൽകാറുണ്ടെന്ന് ഷുവർ ഗ്രോ എഡ്യൂക്കേഷൻ ഡയറക്ടർ ജോർജ് ഫിലിപ്സൺ പറഞ്ഞു. പാർട് ടൈം ജോലിക്ക് പുറമെ വെക്കേഷന് ഫുള്‍ ടൈം ജോലി ചെയ്യുവാനുള്ള അവസരവും ലഭിക്കും. ഇതിലൂടെ ലോണും മറ്റ് ചിലവുകളും വിദ്യാര്‍ഥികള്‍ക്ക് തന്നെ അടച്ചു തീര്‍ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.