വിദേശ പഠന രംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ സേവന നിറവില്‍ അനിക്‌സ് എഡ്യുക്കേഷന്‍; 15-ാം വാര്‍ഷികം പ്രമാണിച്ച് വിദ്യാര്‍ഥികള്‍ക്ക് 1.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

 വിദേശ പഠന രംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ സേവന നിറവില്‍ അനിക്‌സ് എഡ്യുക്കേഷന്‍; 15-ാം വാര്‍ഷികം പ്രമാണിച്ച് വിദ്യാര്‍ഥികള്‍ക്ക് 1.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ ഒന്നായ അനിക്‌സ് എഡ്യുക്കേഷന്‍ ഈ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ കേന്ദ്രമെന്ന നിലയില്‍ 2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ച അനിക്‌സ് എഡ്യുക്കേഷന്‍ ഇന്ന് ലോകമെമ്പാടുമുള്ള 20-ലേറെ രാജ്യങ്ങളിലായി 300-ലേറെ സര്‍വകലാശാലകളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുന്ന സ്ഥാപനമായി വളര്‍ന്നിട്ടുണ്ട്. ഇക്കാലയളവില്‍ അനിക്‌സ് എഡ്യുക്കേഷന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഗള്‍ഫ് രാജ്യങ്ങളിലേയും വിവിധ സര്‍വകലാശാലകളിലായി ഇന്ത്യയില്‍ നിന്നും 5000-ലേറെ വിദ്യാര്‍ഥികളെ എത്തിച്ചിട്ടുണ്ട്.

15-ാം വാര്‍ഷികം പ്രമാണിച്ച് 1.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് കമ്പനി പ്രഖ്യാപിച്ചു. ഈ അക്കാദമിക വര്‍ഷത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും പ്രോസസ്സിങ് ഫീ ഈടാക്കില്ല. 75,000 രൂപയാണ് പ്രോസസ്സിങ് ഫീയായി ഈടാക്കുന്നത്. ഇതിന് പുറമേ എംബിബിഎസ് പ്രവേശനത്തിന് നീറ്റില്‍ 400 മാര്‍ക്കില്‍ കൂടുതല്‍ ലഭിച്ചവര്‍ക്ക് 1000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും നല്‍കുമെന്നും മാനേജിംഗ് ഡയറക്ടര്‍ അലക്‌സ് തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മെഡിസിന്‍, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് യുഎസ്, യുകെ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, യുക്രെയിന്‍, റഷ്യ, കിര്‍ഗിസ്താന്‍, അയര്‍ലന്‍ഡ്, ചെക് റിപ്പബ്ലിക്, ചൈന, ഫിലിപ്പീന്‍സ്, ജപ്പാന്‍, ലാത്വിയ, മള്‍ഡോവ, ബെലാറസ്, പോളണ്ട്, ബള്‍ഗേറിയ, അര്‍മേനിയ തുടങ്ങി 20-ലേറെ രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്കാണ് അനിക്‌സ് എഡ്യുക്കേഷന്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നത്.

ഐഇഎല്‍ടിഎസ് നിര്‍ബന്ധമല്ലാത്ത യുക്രൈന്‍ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, വെറ്ററിനറി, നേഴ്‌സിങ്, ഏയ്‌റോസ്‌പേസ് എന്‍ജിനീയറിങ് എന്നീ കോഴ്‌സുകളിലേക്ക് ഇന്ത്യയില്‍ നിന്നും വിദ്യാര്‍ഥികളെ എത്തിച്ച ആദ്യ സ്ഥാപനങ്ങളില്‍ ഒന്നാണ് അനിക്‌സ് എഡ്യുക്കേഷന്‍.

കോവിഡ് മഹാമാരികാലത്ത് യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിദ്യാര്‍ഥികളെ എത്തിച്ച് അവരുടെ പഠനവര്‍ഷം നഷ്ടപ്പെടാതെ വിദ്യാഭ്യാസം തുടരാന്‍ അനിക്‌സ് എഡ്യുക്കേഷന്‍ നടപടി എടുത്തിരുന്നുവെന്നും അലക്‌സ് തോമസ് അറിയിച്ചു. അതേപോലെ കോവിഡ് കാലത്ത് വിവിധ രാജ്യങ്ങളില്‍ പെട്ടുപോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുകയും അതിന് ശേഷം കോളേജുകള്‍ തുറന്നപ്പോള്‍ അവരെ തിരിച്ച് അവിടങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല തെരഞ്ഞെടുക്കല്‍, പ്രവേശനത്തിന് ആവശ്യമായ ഡോക്യുമെന്റേഷന്‍, വിമാന ടിക്കറ്റ് ബുക്കിങ്, പിക്കപ്പ്, ഡ്രോപ്പ് ഉള്‍പ്പെടെ അവിടെ എത്തിക്കഴിഞ്ഞാല്‍ ആവശ്യമായ സേവനങ്ങള്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, ഹോസ്റ്റല്‍ സൗകര്യം തുടങ്ങി വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒരു മികച്ച ഗൈഡ് എന്ന നിലയിലാണ് അനിക്‌സ് എഡ്യുക്കേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡയറക്ടര്‍ ആനി ജോസഫ് പറഞ്ഞു.

വിദ്യാര്‍ഥികളുടെ അഭിരുചി മനസിലാക്കി അവരുടെ വ്യക്തിത്വത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, അവര്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ സാഹചര്യം തുടങ്ങി വിവിധ ഘടകങ്ങള്‍ വിശദമായി വിലയിരുത്തിയാണ് അനിക്‌സ് എഡ്യുക്കേഷന്‍ പ്രവേശന നടപടികള്‍ ക്രമീകരിക്കുന്നത്. അങ്ങനെ ഓരോ വിദ്യാര്‍ഥിക്കും അവര്‍ക്ക് വളരെ അനുയോജ്യമായ കോഴ്‌സുകളും സര്‍വകലാശാലകളും കണ്ടെത്താനുള്ള സൗകര്യമാണ് സ്ഥാപനം ഒരുക്കുന്നതെന്നും അലക്‌സ് തോമസ് വ്യക്തമാക്കി.