ഏറ്റുമാനൂരിനെ ഇളക്കിമറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനത്തിന് തുടക്കമായി; അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡല പര്യടനം തുടങ്ങിയത് നീണ്ടൂർ പഞ്ചായത്തിൽ നിന്നും

 ഏറ്റുമാനൂരിനെ ഇളക്കിമറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനത്തിന് തുടക്കമായി; അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡല പര്യടനം തുടങ്ങിയത് നീണ്ടൂർ പഞ്ചായത്തിൽ നിന്നും

ഏറ്റുമാനൂർ: നാടും നഗരവും ഇളക്കിമറിച്ച്, നാടിനെ മുഴുവൻ കയ്യിലെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡലപര്യടനത്തിന് തുടക്കമായി. നീണ്ടൂരിലെ ഓണംതുരുത്തിൽ നിന്നും രാവിലെ ഏഴിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡലപര്യടനത്തിനു തുടക്കമായത്.

രാവിലെ ഏഴിനു ഓണംതുരുത്ത് വാസ്‌കോ ജംഗ്ഷനിൽ നിന്നുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചത്. ഓണംതുരുത്ത്, വാസ്‌ക്കോ, പാറേപ്പള്ളി, ചാമക്കാലാ, തച്ചേട്ടുപറമ്പ്‌കോളനി, മരങ്ങാട്ടി കവല, സി.കെ. കവല എന്നിവിടങ്ങളിലൂടെ വില്ലേജ് ഹാളിൽ എത്തി. രാവിലെ ഒൻപത് മണിയോടെ വില്ലേജ് ഹാളിൽ നിന്നും പ്രഭാതഭക്ഷണത്തിന് ശേഷം പുനരാരംഭിച്ച പ്രചാരണ പരിപാടികൾ പ്രാലേൽ കവല, കുരിശുപള്ളി, പ്രാവട്ടം, ഡെപ്യൂട്ടി കവല.

കൈപ്പുഴ കവല എന്നിവിടങ്ങളിലൂടെ രാവിലെ പത്തിന് കൈപ്പുഴ ആശുപത്രിപ്പടിയിൽ എത്തും. തുടർന്നു, കരികുളം, കല്ലുങ്കൽപ്പറമ്പ്, എൽ.ഐ.സി ജംഗ്ഷൻ, രാജീവ് ഗാന്ധി കോളനി, പള്ളിത്താഴെ, കുരിശുപള്ളി, പുല്ലാട്ടു കാലാ, പൂഴിക്കനട, കുടിലിൽ കവല, ഹരിജൻ കോളനി, എന്നിവിടങ്ങളിലൂടെ പ്രചാരണം നടക്കും.

12 ന് ശാസ്താങ്കൽ, മത്തായിക്കവല. കുന്നപ്പള്ളി, ലക്ഷം വീട്, അംബേദ്ക്കർ കോളനി, പിള്ളക്കവല എന്നിവിടങ്ങൾ വഴി ഉച്ചയ്ക്ക് ഒന്നിന് കുട്ടോമ്പുറത്ത് എത്തും. മൂന്നിനു വില്ലൂന്നിയിൽ തുറന്ന വാഹനത്തിലെ പ്രചാരണത്തിന് സ്വീകരണം നൽകും. സഹൃദയജംഗ്ഷൻ, മാതക്കവല, ചൂരക്കാവ്, തൊമ്മൻകവല, പിണംഞ്ചിറക്കുഴി, മണിയാപറമ്പ്, ചിറയിൽഭാഗം വഴി കരിപ്പൂത്തട്ട് എന്നിവിടങ്ങൾ വഴി മാടശേരിയിൽ എത്തും.

തുടർന്നു മാടശേരി, കാട്ടടി, മണലേൽപ്പള്ളി, കരിപ്പ, കോലേട്ടമ്പലം, പെട്ടകക്കുന്ന്, ചെറുപുഷ്പം, ചോഴിയാകരി, കുമരംകുന്ന്, വെട്ടൂർക്കവല, പെരുമ്പടപ്പ്, കണിയാംകുളം, തോപ്പിൻപറമ്പ് എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം പുളിമ്പറമ്പിൽ എത്തും. തുടർന്നു തൊണ്ണങ്കുഴിയിലും ഉണ്ണിയോശുചാപ്പൽ, മെഡിക്കൽ കോളേജ്, കസ്തൂർബാ, പാറപ്പുറം, അങ്ങാടി എന്നിവിടങ്ങൾ വഴി പനമ്പാലത്ത് സമാപിക്കും.