കോന്നിയിൽ എൽഡിഎഫ് പ്രചരണം മുറുകുന്നു; ജനീഷ് കുമാറിനെ നെഞ്ചിലേറ്റി ഇളമണ്ണൂർ

 കോന്നിയിൽ എൽഡിഎഫ് പ്രചരണം മുറുകുന്നു; ജനീഷ് കുമാറിനെ നെഞ്ചിലേറ്റി ഇളമണ്ണൂർ

കോന്നി: കോന്നിയിൽ എൽഡിഎഫിൻ്റ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി ഇന്നലെ ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണുർ മേഖലയിൽ പര്യടനം നടത്തി.

മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് ചോദിച്ച് എത്തിയ സ്ഥാനാർത്ഥിയെ ഏറെ സന്തോഷത്തോടെയാണ് വ്യാപാരികൾ സ്വീകരിച്ച് . ഓരോ കടകളിലും കയറിയിറങ്ങിയ സ്ഥാനാർത്ഥിക്ക് എല്ലാ പിന്തുണയും നൽകിയാണ് വ്യാപാരികൾ യാത്രയാക്കിയത്‌.

തുടർന്ന് ഇളമണ്ണൂർ എൽഡിഎഫ് മേഖല കൺവൻഷനിലും സ്ഥാനാർത്ഥി പങ്കെടുത്തു. കൺവൻഷൻ കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ സ്ഥാനാർത്ഥിക്കൊപ്പം നിന്ന് പ്രവർത്തകർ സെൽഫി എടുക്കാനും തിരക്ക് കൂട്ടി.

തുടർന്ന് സമീപത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കൾക്കൊപ്പം ജനീഷ് കുമാർ സമയം ചെലവഴിച്ചു. അപ്രതീക്ഷിതമായി കളിക്കളത്തിലെത്തിയ സ്ഥാനാർത്ഥിയെ ഏറെ സന്തോഷത്തോടെയാണ് യുവാക്കൾ സ്വീകരിച്ചത് .എല്ലാവരോടും വോട്ടഭ്യർത്ഥിച്ചാണ് ജനീഷ് കുമാർ മടങ്ങിയത്.