ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണവുമായി പി.ആർ സംഘം: ആളിക്കത്തും മുൻപ് ഊതിക്കെടുത്തി ഉമ്മൻചാണ്ടി; പുതുപ്പള്ളി തന്റെ ജീവിതവുമായി അലിഞ്ഞു ചേർന്നു കിടക്കുന്നതായി ഉമ്മൻചാണ്ടി

 ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണവുമായി  പി.ആർ സംഘം: ആളിക്കത്തും മുൻപ് ഊതിക്കെടുത്തി ഉമ്മൻചാണ്ടി; പുതുപ്പള്ളി തന്റെ ജീവിതവുമായി അലിഞ്ഞു ചേർന്നു കിടക്കുന്നതായി ഉമ്മൻചാണ്ടി

കോട്ടയം: ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണത്തിനു പിന്നിൽ സി.പി.എമ്മിന്റെ പി.ആർ ഗ്രൂപ്പുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ സി.പി.എം വിജയിച്ചതിന്റെ പേരിലാണ് ഇപ്പോൾ സി.പി.എമ്മുമായി അനുഭാവമുള്ള മാധ്യമങ്ങളിൽ ചിലത് പ്രചാരണം നടത്തിയത്.

സി.പി.എമ്മിന്റെ പി.ആർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ച വാർത്തയുടെ മുന ആദ്യം തന്നെ ഒടിച്ചാണ് ഉമ്മൻചാണ്ടി എം.എൽ.എ എത്തിയത്. ആളിക്കത്തേണ്ട വാർത്ത ആദ്യം തന്നെ ഊതിക്കെടുത്തിയാണ് ഉമ്മൻചാണ്ടി രംഗത്ത് എത്തിയത്.

ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്നും, തിരുവനന്തപുരത്ത് നേമത്ത് മത്സരിക്കുമെന്നുമായിരുന്നു രാവിലെ സി.പി.എമ്മിന്റെ പി.ആർ ഏറ്റുപിടിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇതിനോടുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം തന്നെ എല്ലാ പ്രചാരണങ്ങളുടെയും മുന ഒടിയ്ക്കുന്നതായിരുന്നു. വ്യാജ വാർത്തയ്ക്ക് പത്തു മിനിറ്റ് പോലും അയുസ് നൽകാതെയായിരുന്നു ഒറ്റയടിയ്ക്കുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം.

ആ പ്രതികരണം ഇങ്ങനെയായിരുന്നു –

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണ്. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം.കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്.