അച്ചു ഹെലനെ 5000 പേര്‍ പോലും അറിയില്ല, എന്നാല്‍ രണ്ട് കോടിയിലധികം പേര്‍ അറിയുന്ന ഒരു സെലിബ്രിറ്റിയാണ് ഞാന്‍, ഒരു സെലിബ്രിറ്റിയെ ഇത്ര ഈസിയായി കിട്ടിയിട്ടും ഒരു വിലയുമില്ല;  രണ്ട് ഐ‍ഡികളിലായി സിനിമാനടന്റെ ‘കോഴിത്തരം’; സഹിക്കവയ്യാതെ യുവതി ചാറ്റ് പുറത്തുവിട്ടു

 അച്ചു ഹെലനെ 5000 പേര്‍ പോലും അറിയില്ല, എന്നാല്‍ രണ്ട് കോടിയിലധികം പേര്‍ അറിയുന്ന ഒരു സെലിബ്രിറ്റിയാണ് ഞാന്‍, ഒരു സെലിബ്രിറ്റിയെ ഇത്ര ഈസിയായി കിട്ടിയിട്ടും ഒരു വിലയുമില്ല;  രണ്ട് ഐ‍ഡികളിലായി സിനിമാനടന്റെ ‘കോഴിത്തരം’; സഹിക്കവയ്യാതെ യുവതി ചാറ്റ് പുറത്തുവിട്ടു

സമൂഹ മാദ്ധ്യമങ്ങളില്‍ പല തരത്തിലുള്ള അശ്ലീല ചാറ്റുകളും മറ്റും പലരും നേരിടാറുണ്ട്. എന്നാല്‍ മലയാള സിനിമയിലും സീരിയലുകളിലും പ്രമുഖനായ നടന്റെ ‘കോഴിത്തരം’ സഹിക്കവയ്യാതെ ചാറ്റ് പുറത്തു വിട്ടിരിക്കുകയാണ് കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും എഴുത്തുകാരിയുമായ അച്ചു ഹെലന്‍ എന്ന അശ്വതി. സിനിമാ സീരിയല്‍ നടനായ മുരളീമോഹനെതിരെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് ഫേസ്ബുക്ക് ഐഡികളിലൂടെയാണ് അച്ചു ഹെലന് മുരളീമോഹന്‍ സൗഹൃദം സ്ഥാപിക്കാനെന്ന പേരില്‍ മെസ്സേജ് അയയ്ക്കുന്നത്. ഇത്തരം ചാറ്റിനോട് താല്പര്യക്കുറവ് കാണിച്ചിട്ടും യുവതിയെ വിടാതെ പിന്തുടരുകയാണ് മുരളീമോഹന്‍. ഫേക്ക് ഐഡി അല്ലെന്നും മുരളീമോഹന്റെ ശബ്ദസന്ദേശം കൈവശമുണ്ടെന്നും യുവതി അവകാശപ്പെടുന്നുണ്ട്.

എത്ര മെസ്സേജ് അയച്ചിട്ടും തിരിച്ചൊരു മെസ്സേജ് അയയ്ക്കാത്തതിന് പരിഭവം പ്രകടിപ്പിക്കുന്നതോടൊപ്പം ദേഷ്യപ്പെടുകയും കൂടി ചെയ്യുന്നുണ്ട് മുരളീമോഹന്‍. അച്ചു ഹെലനെ 5000 പേര്‍ പോലും അറിയില്ലെന്നും എന്നാല്‍ രണ്ട് കോടിയിലധികം പേര്‍ അറിയുന്ന ഒരു സെലിബ്രിറ്റിയാണ് താനെന്നും, ഒരു സെലിബ്രിറ്റിയെ ഇത്ര ഈസിയായി കിട്ടിയിട്ടും ഒരു വിലയുമില്ലെന്നും മുരളീമോഹന്‍ ചാറ്റില്‍ പറയുന്നു.

ക്ലോസ് ഫ്രണ്ട് ആക്കണമെങ്കില്‍ വാട്സ് ആപ്പ് നമ്പര്‍ തരാന്‍ മുരളീമോഹന്‍ ആവശ്യപ്പെടുന്നുണ്ട്. പതിനായിരക്കണക്കിന് സ്ത്രീകളായ ഫാന്‍സ് തനിക്കുണ്ട്, അവരോടില്ലാത്ത സ്നേഹവും വാത്സല്യവും അച്ചു ഹെലനോട് തോന്നുന്നുവെന്നും അദ്ദേഹം യുവതിയോട് പറയുന്നു.