മലപ്പുറം തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 മലപ്പുറം തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പി വിജിത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം ഇന്ന് പുലര്‍ച്ചെയാണ്. എന്നാൽ ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.

ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. വിജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. 11ാം വാര്‍ഡില്‍ നിന്ന് വിജിത്ത് വിജയിച്ചത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ്.