2021നെ കാത്ത് മഹാദുരന്തങ്ങൾ; ‘കരുത്തനായ ഒരു ഡ്രാഗണ്‍ മാനവരാശിയെ പിടിച്ചെടുക്കും’; മൂന്ന് വൻ ശക്തികൾ ഒന്നിക്കും , ആളുകളുടെ കയ്യിൽ ചുവന്ന പണമുണ്ടാകും; കാന്‍സറിന് മരുന്ന്’; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ

 2021നെ കാത്ത് മഹാദുരന്തങ്ങൾ; ‘കരുത്തനായ ഒരു ഡ്രാഗണ്‍ മാനവരാശിയെ പിടിച്ചെടുക്കും’; മൂന്ന് വൻ ശക്തികൾ ഒന്നിക്കും , ആളുകളുടെ കയ്യിൽ ചുവന്ന പണമുണ്ടാകും; കാന്‍സറിന് മരുന്ന്’; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ

ആഗോള തലത്തിൽ ഭീതി പരത്തിയ കോവിഡിന് വാക്സിന്‍ എത്തിയതോടെ 2021 ആശ്വാസകരമായ വർഷം ആകുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ ഇതിനിടയിലാണ് ബാബ വാംഗയുടെ പ്രവചനങ്ങൾ ചർച്ചയായിരിക്കുന്നത്.

‘ബാൽക്കൻസിന്‍റെ നോസ്ട്രഡാമസ്’എന്ന് വിശേഷിപ്പിക്കപ്പെടുന്ന വംഗെലിയ ഗുഷ്തെറോവ എന്ന ബാബ വാംഗയുടെ പ്രവചനങ്ങളിൽ 85%വും സത്യമായെന്നാണ് കരുതപ്പെടുന്നത്. ശാസ്ത്രീയമായി വിശദീകരണം ഒന്നും നൽകാനില്ലെങ്കിലും ഇവരുടെ പ്രവചനങ്ങളെ പലരും ഗൗരവമായി തന്നെയാണ് കാണാറ്. അതുകൊണ്ട് തന്നെയാണ് 2021 നെക്കുറിച്ച് ഇവർ പ്രവചിച്ച കാര്യങ്ങൾ ഇപ്പോൾ ചർച്ചയാകുന്നത്.

ബള്‍ഗേറിയൻ വംശജയായ ബാബ വാംഗയ്ക്ക് പന്ത്രണ്ടാം വയസിൽ ദുരൂഹ സാഹചര്യത്തിൽ കാഴ്ച ശക്തി നഷ്ടമായി. ഭാവിയിലേക്കുള്ള കാഴ്ചകൾ കാണാൻ ദൈവം തനിക്ക് അപൂർവ്വ സമ്മാനം തന്നുവെന്നാണ് വാംഗയുടെ അവകാശവാദം. സോവിയറ്റ് യൂണിയന്‍റെ പതനം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം തുടങ്ങി പല കാര്യങ്ങളും ഇവർ പ്രവച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങൾ നടത്താൻ തുടങ്ങിയതോടെയാണ് വാംഗ പ്രശസ്‌തി നേടിയത്. അമേരിക്കയുടെ 44-ാം പ്രസിഡന്റ് ( ബറാക് ഒബാമ ) കറുത്ത വർഗ്ഗക്കാരൻ ആയിരിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നത്രെ.

2011 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ദുരന്തം, ബ്രെക്സിറ്റ്, മുസ്ലിം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഉദയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ചതായാണ് പറയപ്പെടുന്നത്. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്‍റെിന് (ഡൊണാൾഡ് ട്രംപ്) ‘ദുരൂഹ രോഗം’ ബാധിക്കും. ഇത് അയാളുടെ കേഴ്വി ശക്തി ഇല്ലാതാക്കും. ഒപ്പം തലച്ചോറിന് ആഘാതം സൃഷ്ടിക്കുമെന്നും ഇവര്‍ പ്രവചിച്ചിരുന്നു.

1996 ൽ 85-ാം വയസിലാണ് വാംഗ മരിക്കുന്നത്. എന്നാൽ ഇതിന് മുമ്പായി തന്നെ 2021നെക്കുറിച്ചുള്ള പ്രവചനങ്ങൾ ഇവർ നടത്തിയിരുന്നു.

2021 നെക്കുറിച്ച് ബാബ വാംഗെയുടെ പ്രവചനങ്ങൾ:

ദുരന്തങ്ങളും മഹാദുരന്തങ്ങളും നിറഞ്ഞ വർഷമായിരിക്കും ഇതെന്നാണ് പ്രവചനം. പ്രതിസന്ധികളുടെ കാലഘട്ടമായിരിക്കും. ആളുകളുടെ അവബോധത്തിൽ മാറ്റം വരും. വിശ്വാസത്തിന്‍റെ പേരിൽ ആളുകൾ ഭിന്നിക്കപ്പെടും. മനുഷ്യരാശിയുടെ വിധിയെ തന്നെ മാറ്റുന്ന വിനാശകരമായ സംഭവങ്ങൾക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്’ എന്നാണ് വാക്കുകൾ.

ഈ വർഷത്തിൽ കാന്‍സറിന് മരുന്ന് കണ്ടുപിടിക്കുമെന്നും ഇവർ പ്രവചിച്ചിട്ടുണ്ട്. ’21-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ കാന്‍സറിൽ നിന്നും മനുഷ്യരാശി മോചനം നേടും. കാൻസറിനെ ഇരുമ്പ് ചങ്ങലയിൽ ബന്ധിച്ചിടുന്ന ഒരു ദിവസം വരും’. 2021 നെക്കുറിച്ച് ഇവരുടെ ഏറ്റവും വിചിത്രമായ പ്രവചനം ‘കരുത്തനായ ഒരു ഡ്രാഗണ്‍ മാനവരാശിയെ പിടിച്ചടക്കും’ എന്നതാണ്. മൂന്ന് വൻ ശക്തികൾ ഒന്നിക്കുമെന്നും ആളുകളുടെ കയ്യിൽ ചുവന്ന പണമുണ്ടാകുമെന്നും ഇവർ പ്രവചിച്ചു’.

ബാബ വംഗ പരാമർശിക്കുന്ന “ഡ്രാഗൺ” ചൈനയാണെന്ന് വ്യാഖ്യാതാക്കൾ അനുമാനിക്കുന്നത്. മൂന്ന് വൻശക്തികൾ റഷ്യയും ചൈനയും ഇന്ത്യയുമാകാമെന്നും അനുമാനമുണ്ട്. 5079 വരെയുള്ള പ്രവചനങ്ങൾ ഇത്തരത്തിൽ വാംഗ നടത്തിയിട്ടുണ്ട്.

അതിനു ശേഷം ലോകം അവസാനിക്കുമെന്നാണ് ഇവരുടെ പ്രവചനം. എന്തായാലും പല ആളുകളും ഇപ്പോഴും വിശ്വസിക്കുന്ന ഈ പ്രവചനങ്ങൾ ശരിയാണോ എന്ന കാര്യത്തിന് കാലം തന്നെ മറുപടി നൽകണം.