നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹം കണ്ടെത്തി 

 നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹം കണ്ടെത്തി 

പാലക്കാട്: നെല്ലിയാമ്പതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ ആയിരുന്നു തിരച്ചില്‍. അപകടത്തില്‍പ്പെട്ട കോട്ടായി സ്വദേശി രഘുനന്ദനെ പരിക്കുകളോടെ ഇന്നലെ രാത്രി രക്ഷപ്പെടുത്തിയിരുന്നു. തുടയെല്ല് പൊട്ടിയ രഘനനന്ദനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇരുവരും നെല്ലിയാമ്പതിയിലെത്തിയത്.