ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാര്‍ഡ് സ്വന്തമാക്കി കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ് ലിമിറ്റഡ്

 ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാര്‍ഡ് സ്വന്തമാക്കി കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ് ലിമിറ്റഡ്

കൊച്ചി : ആഗോള സ്പൈസ് എക്സ്ട്രാക്റ്റ് വിപണിയിലെ പ്രമുഖരായ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ് ലിമിറ്റഡ് ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാര്‍ഡ് സ്വന്തമാക്കി. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് സുഗന്ധവ്യഞ്ജനങ്ങള്‍, സീസണിംഗ്, മസാലകള്‍, ഓലിയോറേസിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷയോടുള്ള പ്രതിബദ്ധതയ്ക്കാണ് കാന്‍കോറിന് അവാര്‍ഡ് ലഭിച്ചത്.

വെള്ളിയാഴ്ച്ച (ഡിസംബര്‍ 18) നടന്ന വിര്‍ച്ച്വല്‍ അവാര്‍ഡ് പ്രഖ്യാപനചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്.  കാന്‍കോര്‍ മാനേജ്‌മെന്റ് ടീം പരിപാടിയില്‍ പങ്കെടുത്തു.

ചെറുകിട- ഇടത്തരം- വ്യാവസായിക ഭക്ഷ്യ ബിസിനസിന് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തുക, ഭക്ഷ്യ ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2010ലാണ് ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാര്‍ഡ് ആരംഭിച്ചത്.