ആസ്റ്റര്‍ മിംസ് സംഘടിപ്പിക്കുന്ന എംപവര്‍ പാലക്കാട് പദ്ധതിക്ക് തുടക്കമായി

പാലക്കാട്: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ ആസ്റ്റര്‍ മിംസ് സംഘടിപ്പിക്കുന്ന എംപവര്‍ പാലക്കാട് പദ്ധതിക്ക് തുടക്കമായി.
എംപവര്‍ പാലക്കാട് എന്ന പദ്ധതിയിലൂടെ ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ അവയവം മാറ്റിവെക്കല്‍, കാന്‍സര്‍ ചികിത്സ മുതലായവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. ഇതിന് പുറമെ പാലക്കാട് ജില്ലയിലെ ആശുപത്രികളില്‍ ടെലി ഐ സി യു സംവിധാനം യാഥാര്‍ത്ഥ്യമാക്കും.
നിലവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ആശുപത്രികളില്‍ ഈ സംവിധാനം ആസ്റ്റര്‍ മിംസ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതികള്‍ക്ക് നേതൃത്വം വഹിക്കുന്നത് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സി. ഇ. ഒ. ഫര്‍ഹാന്‍ യാസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ്.