തുണി അലക്കിക്കൊണ്ടിരിക്കേ വീട്ടമ്മയെയും കൊണ്ട് ഭൂമി താഴ്ന്നു പോയി; സ്വന്തം വീട്ടുമുറ്റത്തു നിന്ന് അപ്രത്യക്ഷയായ വീട്ടമ്മ പൊങ്ങിയത് അയല്‍വീട്ടിലെ കിണറ്റില്‍ !

 തുണി അലക്കിക്കൊണ്ടിരിക്കേ വീട്ടമ്മയെയും കൊണ്ട് ഭൂമി താഴ്ന്നു പോയി;  സ്വന്തം വീട്ടുമുറ്റത്തു നിന്ന് അപ്രത്യക്ഷയായ വീട്ടമ്മ പൊങ്ങിയത് അയല്‍വീട്ടിലെ കിണറ്റില്‍ !

ഇരിക്കൂർ : കാലുതെറ്റി കുഴിയിൽ വീണ വീട്ടമ്മ പിന്നെ പൊങ്ങിയത് തൊട്ടപ്പുറത്തെ കിണറ്റിൽ. കണ്ണൂർ ഇരിക്കൂറിൽ ആണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. ഇരിക്കൂർ ആയിപ്പുഴയിൽ കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് (42) കാലുതെറ്റി കുഴിയിൽ വീണത്. തുണി അലക്കി കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

വീട്ടമ്മ കുഴിയിൽ വീണതോടെ വലിയ ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തി. അതു കൊണ്ട് തന്നെ കാര്യമായ പരിക്കുകളില്ലാതെ വീട്ടമ്മ രക്ഷപ്പെട്ടു.

പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. കുഴിയിൽ നിന്നും തൊട്ടടുത്ത കിണറിലേക്ക് രൂപപ്പെട്ട തുരങ്കത്തിലൂടെ ആണ് വീട്ടമ്മ വീണത് എന്ന് വ്യക്തമായി. അപകടം നടന്ന സ്ഥലം നാട്ടുകാരും പൊലീസും നിരീക്ഷിക്കുണ്ട്. കുഴിയിൽ വീണ വീട്ടമ്മ കിണറ്റിൽ പൊങ്ങിയതിന്റെ അമ്പരപ്പിലാണ് പക്ഷേ ഇപ്പോഴും നാട്ടുകാർ.

Related post