ലോക ചരിത്രത്തിലെ ഏറ്റവും മോശമായ 10 വര്‍ഷങ്ങളുടെ കൂട്ടത്തില്‍ കോവിഡ് തകര്‍ത്ത 2020 ഇല്ല ! ഏറ്റവും മോശപ്പെട്ട ആ വര്‍ഷങ്ങള്‍ ഇവ

കോവിഡ് 19 എന്ന മഹാമാരി ലോകമാകെ താണ്ഡവമാടിയ വർഷമാണ് 2020. എന്നാൽ ലോകചരിത്രം പരിശോധിക്കുമ്പോൾ ഏറ്റവും മോശപ്പെട്ട 10 വർഷങ്ങളുടെ കൂട്ടത്തിൽ 2020 ഇല്ല. ലോകത്തെ ഏറ്റവും മോശപ്പെട്ട 10 വർഷങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…
എ.ഡി 536 പ്രകൃതി ക്ഷോഭം നടമാടിയ വർഷം. ഐസ്ലാൻഡിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് 18 മാസത്തോളം സൂര്യപ്രകാശം മങ്ങിയ അവസ്ഥയിലായിരുന്നു. വേനൽക്കാലത്ത് പോലും താപനില 1.5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. വൻ കൃഷിനാശവും പട്ടണിയും ദാരിദ്ര്യവുമായിരുന്നു ഇതിന്‍റെ പരിണിത ഫലം. യൂറോപ്പ്, മെസോപൊട്ടോമിയ, ചൈന എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ദുരിതം നേരിട്ടത്.
1316– നീണ്ടുനിന്ന മഴയാണ് യൂറോപ്പിനെയും പ്രത്യേകിച്ചു ഇംഗ്ലണ്ടിനെയും കഷ്ടതതിലാക്കിയത്. കൃഷിനാശം മൂലമുള്ള ദാരിദ്ര്യമായിരുന്നു ജനങ്ങൾ അഭിമുഖീകരിച്ച പ്രധാന പ്രശ്നം. രണ്ടുവർഷത്തോളം ഈ അവസ്ഥ തുടർന്നതോടെ ജനജീവിതം ദുസഹമായി മാറി.
1347– ബുബോണിക് പ്ലേഗ് എന്ന മഹാരോഗം താണ്ഡവമാടിയ വർഷം. യൂറോപ്പ്, ഏഷ്യയുടെ ചില ഭാഗങ്ങളുമാണ് പ്രധാനമായും ഇത് ബാധിച്ച പ്രദേശങ്ങൾ. യൂറോപ്പിലെ 60 ശതമാനം ജനതയും ഈ രോഗത്തിന് ഇരയായി മരണപ്പെട്ടു.
1492– കൊളംബസ് വടക്കേ അമേരിക്ക കണ്ടെത്തിയ വർഷം. എന്നാൽ ബ്യൂബോണിക് പ്ലേഗ്, സ്മാൾ പോക്സ്, ഡിഫ്ത്തീരിയ, അഞ്ചാം പനി, ഇൻഫ്ലുവെൻസ തുടങ്ങിയ മാരകരോഗങ്ങൾ ലോകമാകെ പടർന്നു പിടിച്ചു. ഈ രോഗം നീണ്ടുനിന്നതോടെ ഒരു ദശാബ്ദത്തിനിടെ 95 ശതമാനം പേരും ഭൂമുഖത്ത് ഈ രോഗത്തിന് ഇരയായി. കൂടാതെ സ്പെയിനിൽ അഞ്ചു ലക്ഷത്തോളം മുസ്ലീങ്ങൾ കൂട്ടക്കൊലയ്ക്ക് ഇരയാകുകയോ പുറത്താക്കപ്പെടുകയോ ചെയ്തത് 1492ലാണ്.
1520– അമേരിക്കയിലേക്ക് എത്തിയ യൂറോപ്യൻമാർ കൊണ്ടുവന്ന മഹാരോഗമാണ് സ്മാൾ പോക്സ്. ഇത് അമേരിക്കയിലും മെക്സിക്കോയിലും മാരകമായി പർടന്നു പിടിച്ചു. അസ്റ്റെകിലെ 90 ശതമാനം ജനങ്ങളും ഒരു വർഷത്തിനിടെ രോഗബാധിതരായി മരിച്ചു.
1601– പെറുവിലെ അഗ്നിപർവ്വത സ്ഫോടനം ലോകമാകെ ബാധിച്ചു. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും സൂര്യപ്രകാശം കുറഞ്ഞതും ഫ്രാൻസ്, സ്വിറ്റ്സർലണ്ട്, റഷ്യ, ജപ്പാൻ, ചൈന, കൊറിയ എന്നിവിടങ്ങളിൽ വൻ കൃഷിനാശവും പട്ടിണിയും ഉണ്ടാക്കി. റഷ്യയിൽ രണ്ടു വർഷത്തിനിടെ മൂന്നിലൊന്ന് പേരും പട്ടിണി മൂലം മരിച്ചു. ലോകമാകെ 20 ലക്ഷത്തോളം പേരാണ് മരിച്ചത്.
1816– ഇന്തോനേഷ്യയിലെ മൌണ്ട് ടാബോറയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ലോകമാകെ ആകാശത്ത് ഇരുണ്ട പുക നിറഞ്ഞു. ഇത് ഈ വർഷം വേനൽക്കാലമില്ലാതെയാക്കി. അഗ്നിപർവ്വത സ്ഫോടനം മൂലം 12000ഓളം പേരാണ് ലോകത്ത് മരിച്ചത്.
1783– ഐസ്ലാൻഡിലെ അഗ്നിപർവ്വത സ്ഫോടനത്തിൽ ഏറ്റവുമധികം ദുരിത നേരിട്ടത് ഇന്ത്യയാണ്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് കനത്ത മഴയിൽ 1.1 കോടി പേരാണ് ലോകമാകെ മരണപ്പെട്ടത്. ഇതിൽ ഏറിയ പങ്കും ഇന്ത്യയിലായിരുന്നു.
1919– ഒന്നാം ലോക മഹായുദ്ധം അരങ്ങേറിയ വർഷം തന്നെയാണ് സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയും ലോകത്ത് താണ്ഡവമാടിയത്. അമേരിക്ക, റഷ്യ. യൂറോപ്പ് എന്നിവിടങ്ങളാണ് പ്രധാന ബാധിത പ്രദേശങ്ങൾ. എകദേശം അഞ്ചു ലക്ഷത്തോളം പേരാണ് അമേരിക്കയിൽ ഈ മഹാമാരിക്ക് ഇരയായത്.
1943– രണ്ടാം ലോക മഹായുദ്ധവും, ബംഗാളിലെ കൊടിയ ക്ഷാമവുമാണ് ഈ വർഷത്തെ ദുരിതപൂർണമാക്കിയത്. 1943ൽ ജർമ്മനിയിലെ നാസി ഭരണകൂടം 12 ലക്ഷത്തോളം ജൂതൻമാരെയാണ് നാടുകടത്തിയത്. ബംഗാളിലെ ഭക്ഷ്യക്ഷാമത്തിന് ഇരയായി മരിച്ചത് 30 ലക്ഷത്തോളം പേരാണ്. ഇതുകൂടാതെ അമേരിക്കയിൽ വംശീയ അതിക്രമം ഏറ്റവുമധികം അനുഭവപ്പെട്ടതും 1943-ൽ ആണ്.