കറി വച്ച മീന്‍ കഷ്ണത്തില്‍ ഒന്നു പേലും ബാക്കിവയ്ക്കാതെ ഭര്‍ത്താവും മക്കളും കഴിച്ചു; ഊണു കഴിക്കാന്‍ നേരം ചട്ടിയില്‍ നോക്കിയപ്പോള്‍ മീനില്ല, മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

 കറി വച്ച മീന്‍ കഷ്ണത്തില്‍ ഒന്നു പേലും ബാക്കിവയ്ക്കാതെ ഭര്‍ത്താവും മക്കളും കഴിച്ചു;  ഊണു കഴിക്കാന്‍ നേരം ചട്ടിയില്‍ നോക്കിയപ്പോള്‍ മീനില്ല, മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

പട്ന:  ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം. കുന്ദൻ മൻഡൽ എന്നയാൾ വീട്ടിലേക്ക് വാങ്ങിയ 2 കിലോ മീനിനെചൊല്ലിയുള്ള തർക്കമാണ് അദ്ദേഹത്തിന്റെ ഭാര്യ സാറ ദേവിയുടെ മരണത്തിലേക്ക് നയിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ഭാര്യയും നാല് മക്കളുമാണ് കുന്ദൻ മൻഡലിന്റെ വീട്ടിലുള്ളത്. കുന്ദൻ വാങ്ങിയ മീൻ, ഭാര്യ സാറ ദേവി കറിവച്ചു. കുന്ദനും നാല് മക്കളും ചേർന്ന് ഉച്ചഭക്ഷണത്തിന് മീൻകറി കഴിക്കുകയും ചെയ്തു. എന്നാൽ സാറദേവിക്ക് കഴിക്കാൻ ബാക്കിവച്ചില്ല. എല്ലാവരും കഴിച്ചശേഷം ഭക്ഷണം കഴിക്കാനെത്തിയ സാറ ദേവിക്ക് ഒരു കഷ്ണം മീൻ പോലും ബാക്കിയില്ല.

ഇതോടെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമായി. തങ്ങൾ കഴിച്ചതിന്റെ ബാക്കി ഉള്ളത് ഭാര്യ കഴിച്ചാൽ മതി എന്ന് കുന്ദൻ പറഞ്ഞത് സാറ ദേവിയെ പ്രകോപിതയാക്കി. ഇത് അവരെ ഏറെ വേദനിപ്പിച്ചു. ഭർത്താവ് തിരച്ച് ജോലിക്ക് പോയ സമയം നോക്കി സാറദേവി വിഷം കഴിച്ചു.

വിവരമറിഞ്ഞ കുന്ദൻ ഉടൻ തന്നെ ഇവരെ ആുപത്രിയിലാക്കി. ചികിത്സയിലിരിക്കെ 31കാരിയായ സാറ ദേവി മരിച്ചു. ആരും ഒരിക്കലും മീനിന്റെ പേരിൽ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല.

ഇന്നേവരെ സാറ ദേവി ഇത്തരത്തിൽ ആത്മഹത്യാപ്രവണത കാട്ടിയിരുന്നില്ലെന്നും കുന്ദൻ പൊലീസിനോട് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.