മലേറിയയും ഡങ്കിയും കൊവിഡും വന്നു, അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് വന്നപ്പോള്‍ കരിമൂര്‍ഖന്‍ കടിച്ചു; അവിടെയും ജീവനോട് പെരുതി വിജയിച്ചു

 മലേറിയയും ഡങ്കിയും കൊവിഡും വന്നു, അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് വന്നപ്പോള്‍ കരിമൂര്‍ഖന്‍ കടിച്ചു; അവിടെയും ജീവനോട് പെരുതി വിജയിച്ചു

ജയ്പൂര്‍ : മാരകമായ മൂന്ന് രോഗങ്ങളെ അതിജീവിച്ച ബ്രിട്ടീഷ് ചാരിറ്റി പ്രവര്‍ത്തകന്‍ ഒടുവില്‍ പാമ്പിനും മുന്നിലും പിടിച്ചുനിന്നു. മലേറിയയും ഡങ്കിയും കൊവിഡും വന്നുവെങ്കിലും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട ഇയാന്‍ ജോണ്‍സിന് ഒടുവില്‍ മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു. വിഷം കയറി അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച ജോണ്‍സ് അവിടെയും ജീവനോട് പെരുതി വിജയിച്ചു.

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുകായാണ് ഇയാന്‍ ജോണ്‍സ്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്.

തുടര്‍ന്ന് കാഴ്ചക്ക് മങ്ങലേല്‍ക്കുകയും നടക്കാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്ത അവസ്ഥയിലാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. അവിടെ ഒരാഴ്ചത്തെ ചികിത്സക്കൊടുവില്‍ അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.