‘ഈ ആവേശം സിനിമ പ്രമോട്ട് ചെയ്യാന്‍ കൂടി കാണിക്കാമോ’; പ്രതികരണവുമായി പേര്‍ളി മാണി

 ‘ഈ ആവേശം സിനിമ പ്രമോട്ട് ചെയ്യാന്‍ കൂടി കാണിക്കാമോ’; പ്രതികരണവുമായി പേര്‍ളി മാണി

മലയാളികളുടെ ഇഷ്ടതാരമാണ് പേര്‍ളി മാണി. പ്രേഷകരുടെ ഇടയിലേക്ക് അവതാരികയായെത്തിയ പേര്‍ളി പിന്നീട് നടിയും ബിഗ്ഗ് ബോസ്സ് സീസണ്‍ വണ്ണിലെ മത്സാര്‍ത്ഥിയുമൊക്കെയായി ആരാധകരുടെ മനസ്സില്‍ ഇടം നേടി. അനുരാഗ് ബാസു സംവിധാനം നിര്‍വ്വഹിച്ച ലൂഡോ എന്ന ചിത്രത്തിലൂടെ താരം ഇപ്പോള്‍ ബോളിവുഡിലേക്കും അരങ്ങേറിയിരിക്കുകയാണ്.

മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്ക് വെക്കുന്ന ഗര്‍ഭ കാല ചിത്രങ്ങള്‍ മാത്രം ഏറ്റെടുത്ത് വാര്‍ത്തായാക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രതികരണവുമായി പേര്‍ളി മാണി.

താന്‍ ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു എന്നും നെറ്റ്ഫ്‌ളിക്‌സില്‍ അത് റിലീസ് ചെയ്തതിനെ കുറിച്ച് കൂടി വാര്‍ത്തകള്‍ നല്‍കിയാല്‍ സന്തോഷമായിരുന്നു എന്നുമാണ് പേര്‍ളി പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ ആരാധകരുമായി പങ്ക് വെച്ചിരിക്കുന്നത്.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ഉപയോഗിച്ച് ന്റെ ഗര്‍ഭകാലത്തെ കുറിച്ച് സംസാരിക്കുന്ന എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നന്ദി. പക്ഷെ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത എന്റെ ബോളിവുഡ് ചിത്രം ലൂഡോയെയും പ്രമോട്ട് ചെയ്യുമോ?. ഈ ആവേശം അതിന് കൂടി കാണിച്ചാല്‍ വളരെ സഹായമാകും.