കുതിച്ചു പാഞ്ഞ കാര്‍ തലകീഴായി കരണം മറിഞ്ഞു, കാറിലുണ്ടായിരുന്ന രണ്ടുപേര്‍ തെറിച്ച് റോഡിലേക്ക്; ഞെട്ടിക്കുന്ന വീഡിയോ

 കുതിച്ചു പാഞ്ഞ കാര്‍ തലകീഴായി കരണം മറിഞ്ഞു, കാറിലുണ്ടായിരുന്ന രണ്ടുപേര്‍ തെറിച്ച് റോഡിലേക്ക്; ഞെട്ടിക്കുന്ന വീഡിയോ

ചെന്നൈ : റോഡപകടങ്ങളില്‍ ഒരു പ്രധാന വില്ലന്‍ മദ്യമാണ്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കുതിച്ചുപാഞ്ഞുണ്ടാകുന്ന അപകടം നിരവധിയാണ്. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

അമിതവേഗത്തില്‍ കുതിച്ച കാര്‍ നിയന്ത്രണം വിട്ട് തലകുത്തനെ മറിയുകയും, കാറിന്റെ പിന്നിലിരുന്ന രണ്ടുപേര്‍ തെറിച്ച് റോഡിൽ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറുപേരാണ് കാറിലുണ്ടായിരുന്നത്.

അപകടം നടന്ന സ്ഥലത്ത് കെട്ടിയിട്ടിരുന്ന പട്ടി, അപകടത്തിന് തൊട്ടുമുമ്പ് കുരച്ചുകൊണ്ട് കുതറി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തില്‍ നിന്നും തെറിച്ചു വീണവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത സംഘം മദ്യലഹരിയില്‍ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.